നെടുമങ്ങാട്: എൽഡിഎഫ് അരുവിക്കര മണ്ഡലം ജനറൽ ബോഡി എൽഡിഎഫ് സംസ്ഥാന കൺവീനർ ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.
എൽഡിഎഫ് അരുവിക്കര മണ്ഡലം കമ്മിറ്റി ചെയർമാൻ എം.എസ്.റഷീദ് അധ്യക്ഷനായി. മണ്ഡലം കമ്മിറ്റി സെക്രട്ടറി പി.എസ്.മധു സ്വാഗതം പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ് സുനിൽകുമാർ, എൽഡിഎഫ് ഘടകകക്ഷി നേതാക്കളായ ഉഴമലയ്ക്കൽ വേണുഗോപാൽ, ഈഞ്ചപ്പുരി രാജേന്ദ്രൻ, ഷിബുലാൽ, മീനനികേതൻ, പോങ്ങുമൂട് റാഫി, ബിന്ദു, അരുവിക്കര വിജയൻ എന്നിവർ സംസാരിച്ചു.
Tags : nattu vishesham LDF Aruvikara General Body