x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​വ് സ​റ​ണ്ട​ർ പു​നഃ​സ്ഥാ​പി​ക്ക​ണം: കെ​എ​സ്എ​സ്ടി​എ​ഫ്

വെബ് ഡെസ്ക്
Published: September 20, 2026 12:20 AM IST | Updated: September 20, 2026 12:20 AM IST

കെ​എ​സ്എ​സ്ടി​എ​ഫ് സം​സ്ഥാ​ന നേ​തൃ​യോ​ഗം കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​സ്റ്റീ​ഫ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ട്ട​യം: ലീ​വ് സ​റ​ണ്ട​ർ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കെ​എ​സ്എ​സ്ടി​എ​ഫ് സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന​ത്ത് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ൽ നി​യ​മ​ന ഉ​ത്ത​ര​വ് കാ​ത്തു​കി​ട​ക്കു​ന്ന ഫ​യ​ലു​ക​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണം. ഭി​ന്ന​ശേ​ഷി സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ സ​മി​തി പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്ക​ണം.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ലും അ​വ്യ​ക്ത​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. സിം​ഗി​ൾ മാ​നേ​ജ്‌​മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ ഓ​രോ കാ​റ്റ​ഗ​റി​യി​ലും നി​ശ്ചി​ത ശ​ത​മാ​നം സം​വ​ര​ണം പാ​ലി​ക്ക​ണ​മെ​ന്ന തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം. ജി​ല്ല​യെ ഒ​രു യൂ​ണി​റ്റാ​യി ക​ണ്ട് അ​ധ്യാ​പ​ക​രു​ടെ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണം. കെ-​ടെ​റ്റ് പ​രീ​ക്ഷ​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തു​ന്ന​തി​നും സ​ർ​വീ​സി​ലു​ള്ള അ​ധ്യാ​പ​ർ​ക്ക് പ​രീ​ക്ഷ​യി​ൽ മി​നി​മം പാ​സ് മാ​ർ​ക്ക്‌ 45 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​ന്ന​തി​നും ന​ട​പ​ടി വേ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കെ ​എ​സ്എ​സ്ടി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​നോ​യ​ൽ മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി കെ. ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​എ​സ്എ​സ് ടി​എ​ഫ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​രാ​ധാ​കൃ​ഷ്ണ കു​റു​പ്പ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​രു​വ​ഴി ബാ​ല​ച​ന്ദ്ര​ൻ സം​ഘ​ട​നാ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജ​യിം​സ് കോ​ശി, കെ.​എം.​എ. നാ​സ​ർ, ജോ​മോ​ൻ ജോ​സ്, മു​ഹ​മ്മ​ദ്‌ അ​സ്‌​ലാം, സി​റി​യ​ക് മാ​ത്യു, ടി.​കെ. സു​ധീ​ർ, ആ​ർ.​എ​സ്. സു​നി​ൽ കു​മാ​ർ, സ​ജി​ത്ത് ലാ​ൽ, ബി​നു ഏ​ബ്ര​ഹാം, സാ​ജു പാ​ലാ​തൊ​ടു​ക​യി​ൽ, എ​ബി ദേ​വ​സ്യ, ടോ​ജു കെ. ​ജെ​റോം, ജി​ഷോ ച​ന്ദ്ര​ൻ​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up