x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രളയങ്ങൾ കടന്ന് ലീലാമ്മയുടെ അതിജീവനം

വെബ് ഡെസ്ക്
Published: August 5, 2026 11:56 PM IST | Updated: August 5, 2026 11:56 PM IST

എ​രു​മേ​ലി ഓ​രു​ങ്ക​ൽ​ക​ട​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ള​യ​ത്തി​ൽ ക​ട ഒ​ഴു​കി​പ്പോ​യ ഭാ​ഗ​ത്ത് ത​റ കെ​ട്ടാ​ൻ ക​ല്ലു​ക​ൾ ചേ​ർ​ത്തു വ​യ്ക്കു​ന്ന ലീ​ലാ​മ്മ.

എ​രു​മേ​ലി: മ​ണി​മ​ല​യാ​റി​ലെ ഓ​രു​ങ്ക​ൽ​ക​ട​വി​ലെ പാ​ല​ത്തി​ന് അ​ടു​ത്ത് 22 വ​ർ​ഷ​മാ​യി പെ​ട്ടി​ക്ക​ട ന​ട​ത്തു​ക​യാ​ണ് എ​രു​മേ​ലി കൊ​ച്ചു​തോ​ട്ടം ലീ​ലാ​മ്മ എ​ന്ന വ​യോ​ധി​ക. 2018 മു​ത​ൽ പ​ല ത​വ​ണ വെ​ള്ള​പ്പൊ​ക്കം വ​ന്ന് ക​ട ഒ​ഴു​ക്കി കൊ​ണ്ടു​പോ​യി. അ​പ്പോ​ഴൊ​ക്കെ മ​ണി​മ​ല​യാ​റി​ൽ ഒ​ഴു​കി​പ്പോ​യ ത​ന്‍റെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ത്തെ ഓ​ർ​ത്ത് ലീ​ലാ​മ്മ വി​ല​പി​ച്ചി​ല്ല. പോ​യ സ്ഥ​ല​ത്ത് അ​ടു​ത്ത ത​റ കെ​ട്ടി​പ്പൊ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രി​ക്കും ലീ​ലാ​മ്മ.

ഇ​ത്ത​വ​ണ​യും ക​ട ഒ​ഴു​കി​പ്പോ​യ സ്ഥാ​ന​ത്ത് ചെ​റി​യ ക​ല്ലു​ക​ൾ പെ​റു​ക്കി വ​ച്ച് ത​റ കെ​ട്ടു​ക​യാ​ണ് ലീ​ലാ​മ്മ. രോ​ഗി​യാ​യ ഭ​ർ​ത്താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കും കു​ടും​ബ​ത്തി​ന്‍റെ ഉ​പ​ജീ​വ​ന​ത്തി​നും പെ​ട്ടി​ക്ക​ട​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​മി​ല്ല. ആ​റി​ന്‍റെ പു​റ​മ്പോ​ക്കി​ലാ​ണ് ക​ട. അ​ന​ധി​കൃ​ത​മാ​ണ് ഇ​തെ​ന്ന് അ​റി​യാ​മെ​ങ്കി​ലും ജീ​വി​തമാ​ർ​ഗ​ത്തി​ന് വേ​ണ്ടി​യാ​ണ് പു​റ​മ്പോ​ക്കി​ൽ ക​ട നടത്തേണ്ടി വ​രു​ന്ന​തെ​ന്ന് ലീ​ലാ​മ്മ പ​റ​യു​ന്നു. ന​ദി​യി​ലെ ക​ട​വി​ൽ കു​ളി​ക്കാ​ൻ ശ​ബ​രി​മ​ല സീ​സ​ണി​ൽ ദി​വ​സ​വും അ​യ്യ​പ്പ ഭ​ക്ത​ർ എ​ത്തും. ഭ​ക്ത​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും സോ​പ്പ്, ഷാ​മ്പു, എ​ണ്ണ എ​ന്നി​വ വി​റ്റ് കി​ട്ടു​ന്ന തു​ക​യാ​ണ് നി​ത്യ​ച്ചെല​വി​ന് ആ​ശ്ര​യ​മാ​കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Floods

Recent News

Corehub Up