കാഞ്ഞിരപ്പള്ളി: വോട്ടുകൾ പെട്ടിയിലായതോടെ വിജയപ്രതീക്ഷയിൽ മുന്നണികൾ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചും വിജയത്തിന്റെ കണക്കുകൂട്ടലിലാണ് സ്ഥാനാര്‍ഥികളും മുന്നണികളും . ഫലം വരാൻ മൂന്നാഴ്ചയോളം സമയമിരിക്കെ തികഞ്ഞ വിജയപ്രതീക്ഷയിലാണ് സ്ഥാനാർഥികളും പ്രവർത്തകരും.
ഒരുമാസത്തെ തെരഞ്ഞെടുപ്പ് ഓട്ടം അവസാനിപ്പിച്ച് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഇന്നലെ വോട്ടര്‍പട്ടികയും പോളിംഗ് ശതമാനവും അടിസ്ഥാനമാക്കി അവലോകനത്തിലായിരുന്നു. പരമാവധി വീടുകൾ കയറി വോട്ടർമാരെ നേരിൽക്കണ്ടത് വെറുതെ ആകില്ലെന്ന വിശ്വാസത്തിലാണ് സ്ഥാനാർഥികൾ.
സോഷ്യൽ മീഡിയകളിലും ചർച്ചകളും പ്രവചനങ്ങളും തകൃതിയായി നടക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയെ ആര് നയിക്കുമെന്ന് പ്രവചിക്കാനുള്ള സൗകര്യം ചില ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പലയിടത്തും പോളിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.
Tags : Legislative Assembly nattuvishesham local news