ചിത്രകാരൻ നേമം പുഷ്പരാജ് സ്കൂൾ അധികൃതർക്കും വിദ്യാർഥികൾക്കുമൊപ്പം.
തിരുവനന്തപുരം: കലയും സംസ്കാരവും വിദ്യാർഥികളുടെ മാനസിക വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും അത്യാവശ്യമാണെന്ന് ആർകിടെക്ട് ശങ്കർ പ്രസ്താവിച്ചു. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ സാഹിത്യ സമാജ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ബിജു കെ. ജോർജ് അധ്യക്ഷത വഹിച്ചു. ആർട്സ് ക്ലബിന്റെ ഉദ്ഘാടനം കേരള ലളിതകല അക്കാദമി മുൻ ചെയർമാൻ നേമം പുഷ്പരാജ് നിർവഹിച്ചു. ബർസാർ ഫാ. നിതീഷ് വല്ല്യയ്യത്ത്, വൈസ് പ്രിൻസിപ്പൽ ആർ.സി. അജീഷ് കുമാർ, പിടിഎ പ്രസിഡന്റ് ഡോ. ഏയ്ഞ്ചലോ മാത്യു, പ്രോഗ്രാം കൺവീനർ അജുമോൻ വർഗീസ്, റിനി ജോൺ, ബിന്നി സാഹിതി എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews