x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ല്‍​വെ പാ​ള​ത്തി​ലേ​ക്ക് ലോ​റി മ​റി​ഞ്ഞു; ട്രെ​യി​നു​ക​ള്‍ വൈ​കി​യോ​ടി

വെബ് ഡെസ്ക്
Published: September 6, 2026 01:35 AM IST | Updated: September 6, 2026 01:35 AM IST

ലോ​റി​യു​ടെ പി​ന്‍​ഭാ​ഗം റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് മ​റി​ഞ്ഞ നി​ല​യി​ല്‍.

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വ​ട​ക​ര​യ്ക്ക് സ​മീ​പം മു​ക്കാ​ളി റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ ലോ​റി​യു​ടെ പി​ന്‍​ഭാ​ഗം റെ​യി​ല്‍​വെ ട്രാ​ക്കി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം.
ഇ​ന്ന​ലെ രാ​വി​ലെ 7.30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ്ലാ​റ്റ്‌​ഫോ​മി​ന് സ​മീ​പം മ​ണ്ണ് നി​റ​യ്ക്കാ​നാ​യി എ​ത്തി​യ ടി​പ്പ​ര്‍ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മ​ണ്ണ് ഇ​റ​ക്കി​യ ശേ​ഷം തി​രി​ക്കു​ന്ന​തി​നി​ടെ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് റെ​യി​ല്‍​വെ പാ​ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ക​ണ്ണൂ​രി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ഒ​രു മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു പ​ര​ശു​റാം, കോ​ഴി​ക്കോ​ട് പാ​സ​ഞ്ച​ര്‍, മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് എ​ന്നി​വ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ പി​ടി​ച്ചി​ട്ടു.​സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് ട്രെ​യി​ന്‍ വ​രാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി. പി​ന്നീ​ട് ലോ​റി ട്രാ​ക്കി​ല്‍ നി​ന്ന് മാ​റ്റി ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു.

ത​ല​ശേ​രി​ക്കും വ​ട​ക​ര​യ്ക്കും ഇ​ട​യി​ലു​ള്ള സ്റ്റേ​ഷ​നാ​ണ് മു​ക്കാ​ളി. ഇ​വി​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up