x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​​​സി ക​​​​നാ​​​​ലി​​​​ല്‍ പോ​​​​ള വാ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ യ​​​​ന്ത്രം മ​​​​റി​​​​ഞ്ഞു; ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു


Published: June 4, 2026 07:40 AM IST | Updated: June 4, 2026 07:40 AM IST

പോ​​​​ള വാ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ എ​​​​സി ക​​​​നാ​​​​ലി​​​​ലേ​​​​ക്കു മ​​​​റി​​​​ഞ്ഞ ഹി​​​​റ്റാ​​​​ച്ചി ക്രെ​​​​യി​​​​നു​​​​പ​​​​യോ​​​​ഗി​​​​ച്ച് ഉ​​​​യ​​​​ര്‍ത്തു​​​​ന്നു.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: എ​​​​സി ക​​​​നാ​​​​ലി​​​​ല്‍ പോ​​​​ള വാ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ ഹി​​​​റ്റാ​​​​ച്ചി വെ​​​​ള്ള​​​​ത്തി​​​​ലേ​​​​ക്കു മ​​​​റി​​​​ഞ്ഞു; ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​ന് പാ​​​​റ​​​​യ്ക്ക​​​​ല്‍ ക​​​​ലു​​​​ങ്കി​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് സം​​​​ഭ​​​​വം. ബാ​​​​ര്‍ജി​​​​നു മു​​​​ക​​​​ളി​​​​ല്‍ സ്ഥാ​​​​പി​​​​ച്ച് പ്ര​​​​വ​​​​ര്‍ത്തി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന ഹി​​​​റ്റാ​​​​ച്ചി തെ​​​​ന്നി വെ​​​​ള്ള​​​​ത്തി​​​​ലേ​​​​ക്കു വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍ വെ​​​​ള്ള​​​​ത്തി​​​​ല്‍നി​​​​ന്നു നീ​​​​ന്തി​​​​ക്ക​​​​യ​​​​റി ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.

ക്രെ​​​​യി​​​​നി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഹി​​​​റ്റാ​​​​ച്ചി ഉ​​​​യ​​​​ര്‍ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ എ​​​​സി റോ​​​​ഡി​​​​ലു​​​​ണ്ടാ​​​​യ ഗ​​​​താ​​​​ഗ​​​​ത ത​​​​ട​​​​സം ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ട്രാ​​​​ഫി​​​​ക് യൂ​​​​ണി​​​​റ്റി​​​​ലെ പോ​​​​ലീ​​​​സ് എ​​​​ത്തി പ​​​​രി​​​​ഹ​​​​രി​​​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up