കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിൽ മജീഷ്യൻ നാഥ് അവതരിപ്പിച്ച ബോധവത്കരണ മാജിക് ഷോ.
കൊച്ചി: വിസ്മയിപ്പിക്കുന്ന മാജിക് പ്രകടനങ്ങൾക്കിടയിലൂടെ ജങ്ക് ഫുഡ് ഉപയോഗത്തിന്റെ ആരോഗ്യപ്രശ്നങ്ങളും ലഹരി വസ്തുക്കളുടെ അപകടകരമായ പ്രത്യാഘാതങ്ങളും ലളിതമായ ഭാഷയിൽ വിദ്യാർഥിനികൾക്ക് മുന്നിൽ തുറന്നുകാട്ടി മജീഷ്യൻ നാഥ്. കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിൽ നടത്തിയ മാജിക് ഷോ വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരു പോലെ വിജ്ഞാനവും കൗതുകവും പകർന്നു .
ദീപികയുടെ 140-ാം വാർഷികത്തോടനുബന്ധി ച്ചുള്ള സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി മജീഷ്യൻ നാഥിന്റെ ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് മാജിക് ഷോ നടന്നത്. വിസ്മയിപ്പിക്കുന്ന മാജിക് പ്രകടനങ്ങൾക്കിടയിലൂടെ ജങ്ക് ഫുഡ് ഉപയോഗത്തിന്റെ ആരോഗ്യപ്രശ്നങ്ങളും ലഹരി വസ്തുക്കളുടെ അപകടകരമായ പ്രത്യാഘാതങ്ങളും ലളിതമായ ഭാഷയിൽ അദ്ദേഹം വിശദീകരിച്ചു. കുട്ടികളുടെ ശ്രദ്ധ പൂർണമായി പിടിച്ചുപറ്റുന്ന രീതിയിൽ മാജിക്കും സന്ദേശങ്ങളും കോർത്തിണക്കിയാണ് പരിപാടി അവതരിപ്പിച്ചത്.
ലഹരി ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ജീവിതത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വിവിധ മാജിക് ദൃശ്യങ്ങളിലൂടെ അവതരിപ്പിച്ചു. അതേസമയം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ പ്രാധാന്യവും പരിപാടിയിൽ പറഞ്ഞു.
ജങ്ക് ഫുഡിനോടുള്ള അമിത ആശ്രയം ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന സന്ദേശവും കുട്ടികൾക്ക് നൽകി. പ്രതിസന്ധി ഘട്ടത്തിൽ ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും പ്രലോഭനങ്ങൾക്കു പുറകേ പോകരുതെന്നും മജീഷ്യൻ നാഫ് മാജിക്കിലൂടെ കാണിച്ചു കൊടുത്തു.വിദ്യാർഥികളെ വേദിയിലേക്ക് ക്ഷണിച്ച് വിവിധ പ്രകടനങ്ങളിൽ പങ്കാളികളാക്കിയതോടെ പരിപാടി കൂടുതൽ കളറായി.
ദീപിക വഴി പരിപാടി ബുക്ക് ചെയ്യുന്നവർക്കു പ്രത്യേക ഇളവുകളും സൗജന്യങ്ങളും ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 8590988999.
Tags : Local News Nattuvishesham Ernakulam