കുമ്പള: അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ വൻ തീപിടിത്തം. കണ്ണൂർ സ്വദേശി അബ്ദുൾ റഹിമാന്റെ ഉടമസ്ഥതയിലുള്ള മാർക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിയിലാണ് ഇന്നലെ പുലർച്ചെ 3.30 ഓടെ തീ പടർന്നത്.രാത്രി 12 വരെ ഫാക്ടറിയിൽ ജോലി നടന്നിരുന്നു. അതുകഴിഞ്ഞാണ് തൊഴിലാളികൾ മടങ്ങിയത്.
പുലർച്ചെ തീ പടരുന്നതുകണ്ട് നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. കാസർഗോഡ്, കാഞ്ഞങ്ങാട്, ഉപ്പള, കുറ്റിക്കോൽ ഫയർ സ്റ്റേഷനുകളിൽ നിന്നായി അഗ്നിരക്ഷാസേനയുടെ എട്ട് യൂണിറ്റുകളെത്തി ഏഴു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്ലൈവുഡ് നിർമാണത്തിന് ഉപയോഗിക്കുന്ന നേരിയ മരപ്പാളികളും രാസവസ്തുക്കളും തീ പെട്ടെന്ന് പടരാനിടയാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Tags : nattu vishesham Major fire Anantapur