പ്രതീകാത്മക ചിത്രം
തേഞ്ഞിപ്പലം: ചേലേമ്പ്ര കാക്കഞ്ചേരിയിലെ ബാറില്‍ ഉണ്ടായ കൈയ്യാങ്കളിയില്‍ മാനേജര്‍ക്ക് പരിക്ക്. മദ്യം കടം ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കമാണ് തല്ലിൽ കലാശിച്ചത്. ഇന്നലെ വൈകുന്നേരം 6.30നാണ് സംഭവം നടന്നത്.
പത്തനംതിട്ട സ്വദേശിയായ ബബിതി(44) നാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറിലെത്തിയ ആള് ആദ്യം പണം കൊടുത്ത് മദ്യം വാങ്ങുകയും പിന്നീട് വീണ്ടും മദ്യം ആവശ്യപ്പെടുകയുമായിരുന്നു. പണം നല്‍കാതെ മദ്യം നല്‍കില്ലെന്ന് പറഞ്ഞ ഹോട്ടല്‍ ജീവനക്കാരോട് ഇയാള്‍ കയര്‍ക്കുകയും ടേബിളില്‍ ഉണ്ടായിരുന്ന പാത്രം എടുത്ത് മാനേജര്‍ക്ക് നേരെ എറിയുകയുമായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Altercation