x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ​ൽ​വാ​സി​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 18, 2026 11:54 PM IST | Updated: September 18, 2026 11:54 PM IST

പ്രതീകാത്മക ചിത്രം

കോ​ന്നി: അ​യ​ൽ​വാ​സി​ക​ളാ​യ മൂ​ന്നു പേ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​യെ കോ​ന്നി പൊ​ലി​സ് പി​ടി​കൂ​ടി. കോ​ന്നി വെ​ട്ടൂ​ർ റേ​ഡി​യോ ജം​ഗ്ഷ​ൻ ല​ക്ഷം​വീ​ട് ഉ​ന്ന​തി​യി​ൽ സി​ദ്ദി​ഖാ​ണ് (35) പി​ടി​യി​ലാ​യ​ത്.
ഇ​ക്ക​ഴി​ഞ്ഞ തി​രു​വോ​ണ ദി​ന​ത്തി​ൽ രാ​ത്രി ഒ​ന്പ​തോ​ടെ വെ​ട്ടൂ​ർ റേ​ഡി​യോ ജം​ഗ്ഷ​നി​ൽ കു​ട്ടി​ക​ളു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഇ​യാ​ൾ അ​യ​ൽ​വാ​സി​ക​ളാ​യ മൂ​ന്നു പേ​രെ കൈ​യി​ലും ത​ല​യ്ക്കും മു​ഖ​ത്തും വെ​ട്ടി പ​രി​ക്കേ​ല്പി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ഭാ​ക​ര​ൻ, മ​നോ​ജ് എ​ന്നി​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ദീ​പു​വി​നെ ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​രാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ദീ​പു​വി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കോ​ന്നി പൊ​ലി​സ് ഒ​ന്നാം പ്ര​തി​യാ​യ സു​ധീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു.

ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ ര​ണ്ടാം​പ്ര​തി സി​ദ്ദി​ഖി​നെ​യാ​ണ് ഇ​പ്പോ​ൾ കോ​ന്നി പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. സി​ദ്ദീ​ഖ് പ​ത്ത​നം​തി​ട്ട പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ നാ​ലു ക്രി​മി​ന​ൽ കേ​സു​ക​ളി​ലും മ​ല​യാ​ല​പ്പു​ഴ, രാ​മ​പു​രം , കോ​ന്നി സ്റ്റേ​ഷ​നു​ക​ളി​ലെ ക്രി​മി​ന​ൽ കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്നും ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളാ​ണെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.

കോ​ന്നി സി​ഐ വി.​എ​സ്. കി​ര​ൺ, എ​സ്എ​ച്ച്ഒ മാ​രാ​യ പ്ര​സൂ​ൺ, പ്ര​ശാ​ന്ത്, അ​രു​ൺ, സി​പി​ഒ വി​ഷ്ണു എ​ന്നി​വ​ർ അ​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Tags : District News Nattuvishesham arrested

Recent News

Corehub Up