x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയോധികനെ ക​രി​ങ്ക​ല്ലിന് തലയ്ക്കടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 18, 2026 11:56 PM IST | Updated: September 18, 2026 11:56 PM IST

പ്രതീകാത്മക ചിത്രം

ആ​റ​ന്മു​ള: അ​യ​ൽ​വാ​സി​യാ​യ വ​യോ​ധി​ക​നെ ക​രി​ങ്ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്കും മു​ഖ​ത്തും ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ആ​റ​ന്മു​ള പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴ​ഞ്ചേ​രി മേ​ലു​ക​ര പ​രോ​ലി​ൽ വീ​ട്ടി​ൽ മ​ത്താ​യി മാ​ത്യു​വാ​ണ് (62) പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 2 30നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ 72 കാ​ര​നു​മാ​യു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ ഒ​രു ക​രി​ങ്ക​ല്ലു​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​നെ കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു​ദി​വ​സ​മാ​യി വെ​ന്‍റി​ലേ​റ്റ​റി​ലും ഇ​പ്പോ​ൾ ഐ​സി​യു​വി​ലും ക​ഴി​യു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ‌

ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​പി​ഒ അ​ഖി​ൽ മു​ര​ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Tags : District News Nattuvishesham attempting to kill elderly man

Recent News

Corehub Up