x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹ​പ​ര​സ്യ​ത്തി​ലൂ​ടെ പ​ണം ത​ട്ടി​യ​യാ​ൾ പി​ടി​യി​ൽ


Published: August 10, 2026 01:31 AM IST | Updated: August 10, 2026 01:31 AM IST

പ​ത്ത​നം​തി​ട്ട: വി​വാ​ഹ​പ​ര​സ്യം സൈ​റ്റു​ക​ളി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ ത​യാ​റാ​ക്കി ന​ൽ​കി സ്ത്രീ​ക​ളെ വ​ഞ്ചി​ച്ചു പ​ണം ത​ട്ടി​യ​തി​ന് പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം വീ​ര​മം​ഗ​ലം സ്വ​ദേ​ശി കൂ​രി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ അ​ൻ​സാ​റി​നെ (40) പ​ത്ത​നം​തി​ട്ട സൈ​ബ​ർ ക്രൈം ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ബ​ർ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

സാ​മൂ​ഹ്യ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലെ സു​മു​ഖ​രാ​യ ചെ​റു​പ്പ​ക്കാ​രു​ടെ ഫോ​ട്ടോ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കു​ക​യും വി​വാ​ഹാ​ലോ​ച​ന സൈ​റ്റു​ക​ളി​ൽ പ​ര​സ്യം ന​ൽ​കി സ്ത്രീ​ക​ളെ വ​ഞ്ചി​ച്ച് പ​ണം ത​ട്ടു​ക​യു​മാ​യി​രു​ന്നു രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യു​ടെ മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പ​ത്ത​നം​തി​ട്ട സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്‌​ട​ർ പി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​ൻ​സാ​റി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

മ​ല​പ്പു​റം, മ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സ​മാ​ന കു​റ്റ​കൃ​ത്യ​ത്തി​ന് അ​ൻ​സാ​ർ നേ​ര​ത്തേ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. പ്ര​തി​യെ പ​ത്ത​നം​തി​ട്ട ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

പ​ത്ത​നം​തി​ട്ട സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്‌​ട​ർ എ​സ്എ​ച്ച്ഒ ശ്രീ​ജി​ത്ത്, എ​സ്ഐ ആ​ർ. നി​ഥി​ൻ, എ​എ​സ്ഐ വി.​സി. സു​രേ​ഷ്, സി​പി​ഒ ആ​ർ. അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Tags : nattu vishesham Man arrested swindling money

Recent News

Corehub Up