മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശനത്തിനു ശേഷം കളക്ടര്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു.
മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ്് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിര്‍മാണപ്രവൃത്തികളും നിലവിലെ സാഹചര്യവും വിലയിരുത്തി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍.
ചുമതലയേറ്റതിനു ശേഷം ആദ്യമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ കളക്ടര്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്. പ്രഭുദാസ്, പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഡോ. ഷീന, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.എന്‍. അനൂപ്, ലേ സെക്രട്ടറി പി. മുജീബ് റഹ്മാന്, പിഡബ്ല്യുഡി സിവില്‍ വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇസ്മായില്‍,
ഇലക്ട്രിക്കല്‍ വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബഷീര്‍ അഹമ്മദ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ നിര്‍ദേശം നല്കി.
Tags : Local News Nattuvishesham Malappuram