x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​​ന്നാ​​നം ബൈ​​ബി​​ൾ ക​​ൺ​​വെ​​ൻ​​ഷ​​ൻ: ഒ​​രു​​ക്ക​​ങ്ങ​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്നു

വെബ് ഡെസ്ക്
Published: November 6, 2026 02:04 AM IST | Updated: November 6, 2026 02:04 AM IST

പ്രതീകാത്മക ചിത്രം

മാ​​ന്നാ​​നം: സെ​ന്‍റ് ജോ​​സ​​ഫ്സ് ആ​​ശ്ര​​മ പ​ള്ളി​യി​ൽ 18 മു​​ത​​ൽ 22 വ​​രെ ന​​ട​​ക്കു​​ന്ന ഒ​​മ്പ​​താ​​മ​​ത് ബൈ​​ബി​​ൾ ക​​ൺ​​വെൻ​​ഷ​​ൻ ന​​ട​​ക്കും. ക​​ട​​ലു​​ണ്ടി ഏ​​ൽ റൂ​​ഹ ധ്യാ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​റാ​​ഫേ​​ൽ കോ​​ക്കാ​​ട​​ൻ സി​​എം​ഐ ​ക​​ൺ​​വെ​​ൻ​​ഷ​​ന് നേ​​തൃ​​ത്വം ന​​ൽ​​കും. ഒ​​രു​​ക്ക​​ങ്ങ​​ൾ അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലെ​​ന്ന് ആ​​ശ​​മം പ്രി​​യോ​​ർ ഫാ. ​​ജോ​​സ​​ഫ് വ​​ട്ട​​പ്പ​​റ​​മ്പി​​ൽ സി​​എം​​ഐ പ​​റ​​ഞ്ഞു.

ക​​ൺ​​വെ​​ൻ​​ഷ​​ൻ​ പ​​ന്ത​​ലി​​ന്‍റെ നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യി വ​​രു​​ന്നു. രോ​​ഗി​​ക​​ൾ​​ക്കും പ്രാ​​യ​​മാ​​യ​​വ​​ർ​​ക്കും പ​​ന്ത​​ലി​​ൽ പ്ര​​ത്യേ​​ക ഇ​​രി​​പ്പി​​ട​​മൊ​​രു​​ക്കും. രോ​​ഗി​​ക​​ൾ​​ക്ക് വീ​​ൽ​​ചെ​​യ​​ർ ല​​ഭ്യ​​മാ​​ണ്. ക​​ൺ​​വെൻ​​ഷ​​നി​​ൽ സം​​ബ​​ന്ധി​​ക്കാ​​ൻ എ​​ത്തു​​ന്ന​​വ​​ർ​​ക്ക് സൗ​​ക​​ര്യ​​മൊ​​രു​​ക്കാ​​ൻ വി​​പു​​ല​​മാ​​യ വോ​​ള​​ണ്ടി​​യ​​ർ സം​​ഘ​​ത്തി​​ന്‍റെ സേ​​വ​​ന​​മു​​ണ്ടാ​​കും.

ക​​ൺ​​വെൻ​​ഷ​​ൻ ദി​​വ​​സ​​ങ്ങ​​ളി​​ൽ മാ​​ന്നാ​​ന​​ത്തു​നി​​ന്ന് അ​​തി​​ര​​മ്പു​​ഴ വ​​ഴി ഏ​​റ്റു​​മാ​​നൂ​​ർ, അ​​മ്മ​​ഞ്ചേ​​രി വ​​ഴി കാ​​രി​​ത്താ​​സ്, കൈ​​പ്പു​​ഴ, നീ​​ണ്ടൂ​​ർ, ക​​ല്ല​​റ, കു​​ട​​മാ​​ളൂ​​ർ, വി​​ല്ലൂ​​ന്നി, ക​​രി​​പ്പൂ​​ത്ത​​ട്ട്, കോ​​ട്ട​​യം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് യാ​​ത്രാ​​സൗ​​ക​​ര്യം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ക​​ൺ​​വെ​​ൻ​​ഷ​​ൻ ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ 10 മു​​ത​​ൽ വൈ​​കു​​ന്നേ​​രം മൂ​​ന്നു വ​​രെ കു​​മ്പ​​സാ​​ര​​ത്തി​​നും സ്പി​​രി​​ച്ച്വ​​ൽ ഷെ​​യ​​റിം​​ഗി​​നും സൗ​​ക​​ര്യ​​മു​​ണ്ട്.

ഒ​​രു​​ക്ക​​ധ്യാ​​ന​​ങ്ങ​​ൾ ഏ​​ഴി​​നും 14 നും

​ക​​ൺ​​വെ​​ൻ​​ഷ​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള ഒ​​രു​​ക്ക​​ധ്യാ​​ന​​ങ്ങ​​ൾ നാ​​ളെ​​യും 14 നും ​​വൈ​​കു​​ന്നേ​​രം ആ​​റു മു​​ത​​ൽ ന​​ട​​ക്കും. ഇ​​ന്ന് ക​​ട​​ലു​​ണ്ടി ഏ​​ൽ​റൂ​​ഹ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ലെ ബ്ര​​ദ​​ർ വ​​ർ​​ഗീ​​സ് കൊ​​ടു​​വ​​ര​​യും 14 ന് ​​നാ​​ഗ​​മ്പ​​ടം തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​വ​​ത്തി​​ങ്ക​​ലും നേ​​തൃ​​ത്വം ന​​ൽ​​കും.

Tags :

Recent News

Corehub Up