ഓണാഘോഷത്തിന്റെ ഭാഗമായി ഒത്തുചേർന്ന പരിയാപുരം മേഖലാ മാതൃവേദി അംഗങ്ങൾ ഫൊറോന വികാരി ഫാ. ജോർജ് കളപ്പുരയ്ക്കൽ, മേഖലാ ഡയറക്ടർ ഫാ. സണ്ണി മുകുളേപ്പറന്പിൽ
അങ്ങാടിപ്പുറം: സീറോ മലബാർ മാതൃവേദി പരിയാപുരം മേഖലയുടെ ഓണാഘോഷ "മാതൃമധുരം’ ആവേശം പകർന്നു. പരിയാപുരം ഫാത്തിമ മാതാ പാരിഷ് ഹാളിൽ നടന്ന പരിപാടികളിൽ ഏഴ് ഇടവകകളിൽനിന്നുള്ള മാതൃവേദി അംഗങ്ങൾ പങ്കാളികളായി. മാതൃവേദി മേഖലാ ഡയറക്ടർ ഫാ.സണ്ണി മുകുളേപ്പറന്പിൽ ഉദ്ഘാടനം ചെയ്തു.
ഫോറോന വികാരി ഫാ.ജോർജ് കളപ്പുരയ്ക്കൽ, അനിമേറ്റർ സിസ്റ്റർ ലീന, പ്രസിഡന്റ് റീന പുതുപ്പറന്പിൽ, മെറ്റിൽഡ മുക്കാട്ട്, സ്വപ്ന കിഴക്കേവീട്ടിൽ, ഹണി കൊച്ചീത്ര, സോണിയ എടൂർ, സിസ്റ്റർ മെർലി, ആലീസ് വടാശേരി, ലിസ കിളിയംപറന്പിൽ, ജിൻസി എന്നിവർ പ്രസംഗിച്ചു.
അംഗങ്ങൾ ഒത്തുചേന്ന് പൂക്കളം ഒരുക്കി. ബോൾ പാസിംഗ്, തിരി കത്തിക്കൽ, കസേരകളി, വാലുപറിക്കൽ എന്നീ മത്സരങ്ങൾക്കുശേഷം ഓണപ്പാട്ട്, തിരുവാതിരകളി എന്നിവയും അരങ്ങേറി. വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഓണസദ്യയും ഒരുക്കിയിരുന്നു.