കോഴിക്കോട്: കുട്ടികള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവെപ്പുകള്‍ നല്കാന് ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ടി. സരിത കുമാരി അറിയിച്ചു.
ന്യൂമോണിയ, വയറിളക്കം, മസ്തിഷ്ക അണുബാധ (എന്‍സെഫിലൈറ്റിസ്) എന്നിവയിലേക്ക് നയിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമായ അഞ്ചാം പനി തടയാന്‍ പ്രതിരോധ കുത്തിവെപ്പെടുക്കണം. ശക്തമായ പനി, ചുമ, മൂക്കൊലിപ്പ്, ചുവന്ന കണ്ണുകള്‍ ശരീരത്തില്‍ ചുവന്ന പാടുകള്‍, വായില്‍ ചുവപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗബാധയേറ്റ് 10 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. വാക്സിനേഷനിലൂടെ പൂര്‍ണമായി തടയാന്‍ സാധിക്കുന്ന രോഗമാണിത്.
Tags : Nattuvishesham Districtnews Deepikanews Vaccination advised