x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​സെ​പ്പ് അപാകതകൾ പരിഹരിക്ക​ണമെന്ന്

വെബ് ഡെസ്ക്
Published: November 5, 2026 11:57 PM IST | Updated: November 5, 2026 11:57 PM IST

കെ​എ​സ്എ​സ്പി​എ പെ​രി​ന്ത​ല്‍​മ​ണ്ണ മ​ണ്ഡ​ലം സ​മ്മേ​ള​നം

പെ​രി​ന്ത​ല്‍​മ​ണ്ണ: മെ​ഡി​സെ​പ്പി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ച്ച് ജീ​വ​ന​ക്കാ​ര്‍​ക്കും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പെ​രി​ന്ത​ല്‍​മ​ണ്ണ മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കെ​എ​സ്എ​സ്പി​എ. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. വേ​ലാ​യു​ധ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ബ്ദു​ള്‍ ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​നാ​ഥ​ന്‍, പി. ​കെ. സ​ദാ​ന​ന്ദ​ന്‍, എം . ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന് സ​മാ​ഹ​രി​ച്ച വ​യ​നാ​ട് മു​ണ്ട​ക്കൈ- ചൂ​ര​ല്‍​മ​ല പു​ന​ര​ധി​വാ​സ ഫ​ണ്ട് സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് കൈ​മാ​റി. ജി​ല്ല ക​ലാ​കാ​യി​ക മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ​പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​എ.​സു​ന്ദ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൈ​ത​ല​വി പാ​ലൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​രാ​മ​ച​ന്ദ്ര​ന്‍ , ജി​ല്ല സെ​ക്ര​ട്ട​റി ടി.​വി. ര​ഘു​നാ​ഥ്, ജി.​ ഉ​ണ്ണി​കൃ​ഷ്ണ​പ്പി​ള്ള, പൊ​ന്ന​മ്മ തോ​മ​സ് മ​ത്ത​ളി ബാ​ല​കൃ​ഷ്ണ​ന്‍, എം. ​ശ്രീ​ജി​ത്ത്, കെ. ​മ​നോ​ജ്, സി.​വി. ശ്രീ​കു​മാ​ര്‍, ജെ​സ്സി കെ. ​കു​ര്യാ​ക്കോ​സ് , കെ.​വി. അ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മെ​ഡി​സെ​പ്പ് അ​റി​യേ​ണ്ട​തെ​ന്തെ​ല്ലാം എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​കെ. അ​ജി​ത് കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍: പി.​ടി. അ​ബ്ദു​ള്‍ ജ​ലീ​ല്‍ (പ്ര​സി.), ടി. ​ര​വീ​ന്ദ്ര​നാ​ഥ് ( സെ​ക്ര.), കെ.​എം. ദാ​സ് (ട്ര​ഷ.)

Tags :

Recent News

Corehub Up