ഇരിങ്ങാലക്കുട: സെന്റ്് തോമസ് കത്തീഡ്രല്‍ എകെസിസിയുടെ നേതൃത്വത്തില്‍ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്് 15 മുതല്‍ 22 വരെ വൈകീട്ട് ഏഴിന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍ നടക്കും.
യൂണിവേഴ്സിറ്റി താരങ്ങളും ദേശീയ, അന്തര്‍ദേശീയ ഫുട്ബോള്‍ താരങ്ങളും പങ്കെടുക്കുന്ന ഈ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാളിദാസ ഫുട്ബോള്‍ ക്ലബ് തൃശൂര്‍, സെയിനിസ് കോലഞ്ചേരി, പഞ്ചവടി എഫ്സി മലപ്പുറം, സോക്കര്‍ സിറ്റി പാലക്കാട്, യൂണിവേഴ്സല്‍ ബില്‍ഡേഴ്സ് കളമശേരി, ചീനിക്കാസ് ചാലക്കുടി, സോക്കര്‍ സെവന്‍സ് ആലുവ, അറേബ്യന്‍ പാലസ് ഇടപ്പള്ളി തുടങ്ങി എട്ടു ടീമുകള്‍ പങ്കെടുക്കും.
15ന് വൈകിട്ട് ഏഴിന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ എകെസിസി പ്രസിഡന്റ് സാബു കൂനന്‍ അധ്യക്ഷത വഹിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ആമുഖപ്രഭാഷണം നടത്തും. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ എം.പി. ജാക്സണ് മുഖ്യാതിഥിയായിരിക്കും. ജനറല്‍ കണ്‍വീനര്‍ രഞ്ജി അക്കരക്കാരന്‍, ചെയര്മാന് ഷാജു അബ്രഹാം കണ്ടംകുളത്തി തുടങ്ങിയവര്‍ പ്രസംഗിക്കും.
സമാപനദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു സമ്മാനദാനം നിര്‍വഹിക്കും. 21 ന് നടക്കുന്ന ഫുട്ബോള്‍ പ്രദര്‍ശന മത്സരത്തില്‍ ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന് ഫുട്ബോള്‍ ടീമിനെ കത്തീഡ്രല്‍ എകെസിസി ഫുട്ബോള്‍ ടീം നേരിടും.
അന്നേദിവസം വനിതകളുടെ പ്രദര്‍ശന മത്സരവും ഉണ്ടായിരിക്കും.
ഫൈനലില്‍ വിജയിക്കുന്ന ടീമിന് 15, 000 കാഷ് അവാര്‍ഡും ട്രോഫിയും റണേഴ്സ് അപ്പിന് 10,000 കാഷ് അവാര്‍ഡും ട്രോഫിയും കൂടാതെ വിവിധ വ്യക്തിഗത ട്രോഫികളും നല്‍കുമെന്ന് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ട്രസ്റ്റി ജോര്‍ജ് പള്ളന്‍, എകെസിസി പ്രസിഡന്റ്് സാബു കൂനന്‍, ജനറല്‍ കണ്‍വീനര്‍ രഞ്ജി അക്കരക്കാരന്‍, ചെയര്മാന് ഷാജു അബ്രഹാം കണ്ടംകുളത്തി, കത്തീഡ്രല്‍ എകെസിസി സെക്രട്ടറി റോബി കാളിയങ്കര, ട്രഷറര്‍ ഡേവിസ് ചക്കാലക്കല്‍, പ്രോഗ്രാം കോ-ഒാർഡിനേറ്റര്‍ ടെല്‍സൻ കോട്ടോളി, ജോയിന്റ് കണ്‍വീനര്‍മാരായ ഷാജു പാറേക്കാടന്‍, അഡ്വ. ഹോബി ജോളി, വര്‍ഗീസ് ജോണ്‍ എന്നിവര്‍ അറിയിച്ചു.