ചങ്ങനാശേരി: നഗരസഭയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, മറ്റ് മത്സരപരീക്ഷകളില്‍ ഉന്നത വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ആദരവ് നല്കുന്ന മെറിറ്റ് അവാര്‍ഡ് 2026 സംഘടിപ്പിച്ചു. മന്ത്രി റോജി എം.ജോണ്‍ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ചെയര്‍പേഴ്സണ്‍ ജോമി ജോസഫ് അധ്യക്ഷത വഹിച്ചു. വിനു ജോബ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍പേഴ്സണ്‍ നെജിയ നൗഷാദ്, കൗൺസിലർമാരായ എന്‍.പി. കൃഷണകുമാര്‍, എസ്.എച്ച്. ആര്യാമോള്‍, കുഞ്ഞുമോന് പുളിമൂട്ടില്‍, ശക്തി റജി, രേഖാ ശിവകുമാര്‍, പി.എ.നസീര്‍, സന്തോഷ് ആന്റണി, എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Merit Award