x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ൽ​ച്ചൂ​ടി​ൽ പാ​ൽ ഉ​ത്പാ​ദ​നം പ​കു​തി​യാ​യി; ക്ഷീ​ര​മേ​ഖ​ല ത​ക​ർ​ച്ച​യി​ലേ​ക്ക്


Published: April 23, 2026 10:57 PM IST | Updated: April 23, 2026 10:57 PM IST

ഹ​രി​പ്പാ​ട്: വെ​ന്തു​രു​കു​ന്ന വേ​ന​ലി​ൽ സം​സ്ഥാ​ന​ത്തെ ക്ഷീ​ര​മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. ചൂ​ട് അ​സ​ഹ​നീ​യ​മാ​യ​തോ​ടെ പ​ശു​ക്ക​ളു​ടെ പാ​ൽ ഉ​ത്പാ​ദ​നം പ​കു​തി​യോ​ളം കു​റ​ഞ്ഞു. പ​ച്ച​പ്പു​ല്ലി​ന്‍റെ ക്ഷാ​മം, കാ​ലി​ത്തീ​റ്റ​യു​ടെ അ​മി​ത​വി​ല, വ​ർ​ധി​ച്ച ചി​കി​ത്സാ​ച്ചെ​ല​വ് എ​ന്നി​വ കാ​ര​ണം പ​ശു​വ​ള​ർ​ത്ത​ൽ ലാ​ഭ​ക​ര​മ​ല്ലാ​താ​യ​തോ​ടെ ഈ ​മേ​ഖ​ല ഉ​പേ​ക്ഷി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും.

വേ​ന​ൽ ക​ന​ത്ത​തോ​ടെ പ​ച്ച​പ്പു​ല്ല് പൂ​ർ​ണ​മാ​യും ക​രി​ഞ്ഞു​ണ​ങ്ങി. മു​ൻ​കാ​ല​ങ്ങ​ളി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നും പ​റ​മ്പു​ക​ളി​ൽ നി​ന്നും ല​ഭി​ച്ചി​രു​ന്ന പു​ല്ലും ക​ള​ക​ളും അ​മി​ത​മാ​യ രാ​സ​വ​ള പ്ര​യോ​ഗം കാ​ര​ണം ഇ​ല്ലാ​താ​യി. ഇ​തി​നു​പു​റ​മേ കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ൽ വൈ​ക്കോ​ൽ ശേ​ഖ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ തീ​യി​ട്ടു ന​ശി​പ്പി​ക്കു​ന്ന​തും വെ​ള്ളം ക​യ​റ്റു​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി. പ​ച്ച​പ്പു​ല്ലി​ന് പ​ക​ര​മാ​യി ന​ൽ​കു​ന്ന വൈ​ക്കോ​ലി​ന് ഒ​രു റോ​ളി​ന് 400 രൂ​പ വ​രെ​യാ​ണ് നി​ല​വി​ലെ വി​ല. വൈ​ക്കോ​ൽ ന​ൽ​കി​യാ​ൽ പ​ശു​ക്ക​ളു​ടെ വ​യ​ർ നി​റ​യു​മെ​ന്ന​ല്ലാ​തെ പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​ക്കി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ഒ​രു ലി​റ്റ​ർ പാ​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ നി​ല​വി​ൽ 60 രൂ​പ​യി​ല​ധി​കം ക​ർ​ഷ​ക​ന് ചെ​ല​വാ​കു​ന്നു​ണ്ട്. എ​ന്നാ​ൽ ക്ഷീ​ര​സം​ഘ​ങ്ങ​ൾ വ​ഴി പാ​ൽ അ​ള​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന​ത് ശ​രാ​ശ​രി 42 രൂ​പ മാ​ത്ര​മാ​ണ്. 2019ൽ​ത്ത​ന്നെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് 48.68 രൂ​പ​യാ​ണെ​ന്ന് മി​ൽ​മ ക​ണ്ടെ​ത്തി​യി​രു​ന്നു. കാ​ലി​ത്തീ​റ്റ​യു​ടെ വി​ല 50 കി​ലോ​യു​ടെ ചാ​ക്കി​ന് 1500 രൂ​പ ക​ട​ന്നു. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള ചോ​ള​ത്ത​ണ്ടു​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞ​തും തി​രി​ച്ച​ടി​യാ​യി. പാ​ലി​ന് ലി​റ്റ​റി​ന് അ​ഞ്ചു മു​ത​ൽ ആ​റ് രൂ​പ വ​രെ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല.

ചൂ​ട് അ​സ​ഹ​നീ​യ​മാ​യ​തോ​ടെ പ​ശു​ക്ക​ളി​ൽ അ​കി​ടു​വീ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ പ​ട​രു​ക​യാ​ണ്. ഒ​രു പ​ശു​വി​ന് കു​ടി​ക്കാ​നും കു​ളി​പ്പി​ക്കാ​നു​മാ​യി ദി​വ​സം 100 ലി​റ്റ​റി​ല​ധി​കം വെ​ള്ളം ആ​വ​ശ്യ​മാ​ണ്. കൃ​ത്യ​മാ​യി കു​ളി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ രോ​ഗ​സാ​ധ്യ​യേ​റു​മെ​ന്ന് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ജ​ല​ക്ഷാ​മം ഇ​തി​ന് ത​ട​സ​മാ​കു​ന്നു. ചൂ​ട് കാ​ര​ണം പ​ശു​ക്ക​ൾ തീ​റ്റ എ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന​തും ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്.

കാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ ക​ണ്ട് വേ​ന​ൽ​ക്കാ​ല പാ​ക്കേ​ജു​ക​ൾ അ​നു​വ​ദി​ക്കു​ക​യും പാ​ൽ വി​ല വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി പൂ​ട്ടേ​ണ്ടി വ​രു​മെ​ന്ന് ക​ർ​ഷ​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Tags : Milk production nattuvishesham local news

Recent News

Corehub Up