x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മ​ല്ല മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍

വെബ് ഡെസ്ക്
Published: September 6, 2026 12:28 AM IST | Updated: September 6, 2026 12:28 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര : ഇ​രു​പ​തി​ലേ​റെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മ​ല്ല. ഇ​ക്കാ​ര്യം പ​ല​ത​വ​ണ പ​ല സം​ഘ​ട​ന​ക​ളും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും യാ​തൊ​രു​വി​ധ പ​രി​ഹാ​ര​വും ന​ട​പ്പി​ലാ​യി​ല്ലാ​യെ​ന്ന​തും പ​ര​ക്കെ​യു​ള്ള ആ​ക്ഷേ​പം.

നെ​യ്യാ​റ്റി​ന്‍​ക​ര മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ മു​ക​ള്‍​നി​ല​യി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ചി​ല ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഈ ​ഓ​ഫീ​സു​ക​ളി​ലേ​യ്ക്ക് വീ​ല്‍​ചെ​യ​റി​ല്‍ വ​രു​ന്ന ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് പ​ര​സ​ഹാ​യ​മി​ല്ലാ​തെ മു​ക​ളി​ലേ​യ്ക്ക് ക​യ​റാ​നാ​കി​ല്ല. മൂ​ന്നു നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ല്‍ കോ​വ​ണി പ​ടി​ക​ള​ല്ലാ​തെ, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യ റാ​ന്പ് ഒ​രി​ട​ത്തു​മി​ല്ലാ​യെ​ന്ന​താ​ണ് സ​ങ്ക​ട​ക​ര​മാ​യ യാ​ഥാ​ര്‍​ഥ്യം. ഈ ​ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ലാ​ണ് ഭി​ന്ന​ശേ​ഷി എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ന്നി​ട്ടും റാ​ന്പോ റെ​യി​ലോ നി​ര്‍​മി​ച്ചി​ട്ടി​ല്ലാ​യെ​ന്ന​ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള അ​നാ​സ്ഥ​യെ​ന്ന​ത് പ​ക​ല്‍ പോ​ലെ വ്യ​ക്തം.

കെ​ട്ടി​ടം നി​ര്‍​മി​ച്ചി​ട്ട് കാ​ല​മേ​റെ​യാ​യെ​ന്നും അ​ക്കാ​ല​ത്ത് ഇ​തൊ​ന്നും ഗൗ​ര​വ​മാ​യി ക​ണ​ക്കാ​യി​രു​ന്നി​ല്ലെ​ന്നു​മൊ​ക്കെ​യു​ള്ള തീ​ര്‍​ത്തും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും ഉ​യ​രു​ന്ന​ത്. അ​തേ​സ​മ​യം, പു​തി​യ കാ​ല​ത്ത് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റാ​ന്പോ ലി​ഫ്റ്റോ എ​ന്തു​കൊ​ണ്ട് സ്ഥാ​പി​ച്ചി​ല്ലാ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും മൗ​ന​മാ​ണ് മ​റു​പ​ടി. സി​വി​ല്‍ സ്റ്റേ​ഷ​നെ​ക്കു​റി​ച്ച് മ​റ്റു ധാ​രാ​ളം ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും വ്യാ​പ​ക​മാ​യു​ണ്ടെ​ങ്കി​ലും തി​ക​ച്ചും മാ​നു​ഷി​ക​മാ​യ ഈ ​അ​ടി​സ്ഥാ​ന ആ​വ​ശ്യ​ത്തോ​ട് അ​ധി​കൃ​ത​ര്‍ മു​ഖം തി​ര​ക്കു​ക​യാ​ണ്.

വികസനസമിതിയിൽ അറിയിച്ചിട്ടും പരിഹാരമായില്ല

മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന വി​ഷ​യം താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ല്‍ അ​റി​യി​ച്ച​താ​ണ്. എ​ന്നാ​ല്‍ ആ​വ​ശ്യം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. വ​യോ​ധി​ക​ര്‍​ക്കും മു​ക​ള്‍ നി​ല​യി​ലെ ഓ​ഫീ​സു​ക​ളി​ല്‍ ഈ ​പ​ടി​ക്കെ​ട്ടു​ക​ള്‍ ക​യ​റി ചെ​ല്ലാ​ന്‍ പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ന്നു. സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ഏ​തെ​ല്ലാം ഓ​ഫീ​സു​ക​ളു​ണ്ടെ​ന്നും അ​വ ഓ​രോ​ന്നും ഈ ​ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ എ​വി​ടെ​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്നു​മൊ​ക്കെ​യു​ള്ള സൂ​ച​നാ ബോ​ര്‍​ഡ് സ്ഥാ​പി​ക്കു​ന്ന​തും ഉ​ചി​ത​മാ​ണ്.''

എ​ന്‍.​ആ​ര്‍.​സി നാ​യ​ര്‍
ര​ക്ഷാ​ധി​കാ​രി,
ഗാ​ന്ധി​മി​ത്ര​മ​ണ്ഡ​ലം.

നവീകരണം അത്യാവശ്യം
ദി​വ​സ​വും നൂ​റു ക​ണ​ക്കി​നു പേ​ര്‍ വ​ന്നു​പോ​കു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ അ​ടി​യ​ന്ത​ര​മാ​യി ന​വീ​ക​രി​ക്ക​ണം. റാ​ന്പ്, റെ​യി​ല്‍, ലി​ഫ്റ്റ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട പ​ല​രോ​ടും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. നി​വേ​ദ​ന​മാ​യി സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ആ​ധു​നി​ക​വ​ത്ക​രി​ച്ച്, മ​ള്‍​ട്ടി​ല​വ​ല്‍ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യമെല്ലാം ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.

മ​ഞ്ച​ത്ത​ല സു​രേ​ഷ്
മു​ന്‍ കൗ​ണ്‍​സി​ല​ര്‍,
നെ​യ്യാ​റ്റി​ന്‍​ക​ര
ന​ഗ​ര​സ​ഭ.

 

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up