x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി വ​ടം​വ​ലി: തോ​മാ​പു​രവും പ​ര​പ്പയും ജേ​താ​ക്ക​ള്‍

വെബ് ഡെസ്ക്
Published: July 27, 2026 01:47 AM IST | Updated: July 27, 2026 01:47 AM IST

അ​ണ്ട​ര്‍ -13 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ജേ​താ​ക്ക​ളാ​യ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ള്‍ ടീ​മി​ന്‍റെ​ പ്ര​ക​ട​നം.

കാ​ലി​ച്ചാ​ന​ടു​ക്കം: ജി​ല്ലാ വ​ടം​വ​ലി അ​സോ​സി​യേ​ഷ​നും ക​ലി​ച്ചാ​ന​ടു​ക്കം ജി​എ​ച്ച്എ​സും സം​യു​ക്ത​മാ​യി സംഘടിപ്പിച്ച അ​ണ്ട​ര്‍ 13, 15 (ബോ​യ്‌​സ് ആ​ന്‍റ് ഗേ​ള്‍​സ്) വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പ് ആ​വേ​ശ​മാ​യി.​

അ​ണ്ട​ര്‍ -13 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സും അ​ണ്ട​ര്‍- 15 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ബേ​ത്തൂ​ര്‍​പാ​റ ജി ​എ​ച്ച്എ​സ്എ​സും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സും ജേ​താ​ക്ക​ളാ​യി. അ​ണ്ട​ര്‍ -13 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സും കാ​ലി​ച്ചാ​ന​ടു​ക്കം ജി​എ​ച്ച്എ​സും

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സും പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സും അ​ണ്ട​ര്‍ -15 ആ​ണ്‍​കു​ട്ടി​യു​ടെ വി​ഭാ​ഗ​ത്തി​ല്‍ കു​ണ്ടം​കു​ഴി സ്‌​പോ​ര്‍​ട്‌​സ് ക്ല​ബും കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സും ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

മ​ത്സ​ര​ങ്ങ​ള്‍ കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി.​ജ​യ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെം​ബ​ര്‍ ടി.​പി.​ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​പി.​ര​ഘു​നാ​ഥ് മു​ഖ്യാ​തി​ഥി​യാ​യി. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ കെ.​വി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സ​ജീ​വ​ന്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​വ​സ​ന്ത​രാ​ജ്, വ​ടം​വ​ലി അ​സോ. ജി​ല്ലാ സെ​ക്ര​ട്ട​റി ര​തീ​ഷ് വെ​ള്ള​ച്ചാ​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ല്‍ നോ​ര്‍​ത്ത് കോ​ട്ട​ച്ചേ​രി, മ​നോ​ജ് ബാ​നം, സ​രോ​ജി​നി, ര​മ്യ ഹ​രീ​ഷ് ​ ഭാ​സ്‌​ക​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Winners

Recent News

Corehub Up