കോഴിക്കോട്: ജില്ലയിലെ പ്രധാന ഫിഷിംഗ് ഹാര്‍ബറുകളായ പുതിയാപ്പ, വെള്ളയില്‍ എന്നിവിടങ്ങളില്‍ മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ സന്ദര്‍ശനം നടത്തി.
ഹാര്‍ബറുകളില്‍ നടപ്പാക്കേണ്ട വികസന പ്രവൃത്തികള്‍, മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍, അസൗകര്യങ്ങള്‍, തൊഴിലാളികളുടെ സുരക്ഷ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളോടും ഹാര്‍ബര്‍ വകുപ്പ് ഉദ്യോഗസ്ഥരോടും ചോദിച്ചറിഞ്ഞ മന്ത്രി, പ്രശ്നപരിഹാരത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.
രാവിലെ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന പുനര്‍ഗേഹം ഫ്ളാറ്റ് നിര്‍മാണ പ്രദേശം സന്ദര്‍ശിച്ച മന്ത്രി പ്രവൃത്തി പുരോഗതി വിലയിരുത്തി.
തുടര്‍ന്ന് ഗവ. ഗസ്റ്റ് ഹൗസില്‍ ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ്, മത്സ്യഫെഡ്, കെഎസ്സിഎഡിസി, സാമൂഹിക നീതി വകുപ്പുകളുടെ അവലോകന യോഗങ്ങള്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
Tags : nattu vishesham Minister visits ports