കേരള കോൺഗ്രസ് നേതാക്കൾ മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകുന്നു.
തിരുവമ്പാടി: കാർഷിക മേഖലയുടെയും ജലസേചന പദ്ധതികളുടെയും കാര്യക്ഷമമായ നടത്തിപ്പിനായി തിരുവമ്പാടി മണ്ഡലത്തിൽ മൈനർ ഇറിഗേഷൻ സെന്റർ അനുവദിക്കണമെന്ന് കേരള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജലവിഭവ മന്ത്രി മോൻസ് ജോസഫിന് നിവേദനം സമർപ്പിച്ചു.
ജില്ലയിൽ നിലവിൽ നാല് മൈനർ ഇറിഗേഷൻ സെന്ററുകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മലയോര മേഖലയായ തിരുവമ്പാടിയിൽ കാർഷിക ആവശ്യങ്ങൾക്കും ചെറുകിട ജലസേചന പദ്ധതികളുടെ പരിപാലനത്തിനും പ്രത്യേക മൈനർ ഇറിഗേഷൻ സെന്ററിന്റെ സേവനം അനിവാര്യമാണെന്നും നേതാക്കൾ വ്യക്തമാക്കി.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ജെ. റോയ്, ജില്ലാ സെക്രട്ടറി ജെയിംസ് വേളാശേരിൽ, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ജോണി പ്ലാക്കാട്ട് എന്നിവർ മന്ത്രിയെ സന്ദർശിച്ച് നിവേദനം കൈമാറി. വിഷയത്തിൽ അനുകൂല നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു.
Tags : Local News Nattuvishesham Kozhikode