x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത​ല​പ്പൊ​ഴിയിലെ പ്രവൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ


Published: June 4, 2026 07:00 AM IST | Updated: June 4, 2026 07:00 AM IST

ക​ഴ​ക്കൂ​ട്ടം :കാ​ല​വ​ർ​ഷം അ​ടു​ത്തെ​ത്തി​യി​ട്ടും മു​ത​ല​പ്പൊ​ഴി​യി​ലെ വി​വി​ധ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യാ​ത്ത​തി​ൽ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.
പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് മു​ത​ല​പ്പൊ​ഴി അ​പ​ക​ടര​ഹി​ത​മാ​ക്കാൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​വാ​ൻ ക​മ്മീ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പൊ​ഴി​യി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ​ൽ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഏ​ർ​പ്പാ​ടാ​ക്കി​യ ഡ്ര​ഡ്ജ​ർ ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളെ തു​ട​ർ​ന്ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നാ​ൽ ഡ്ര​ഡ്ജിം​ഗി​നാ​യി പു​തി​യ ടെ​ണ്ടർ ക്ഷ​ണി​ച്ചു​വെ​ങ്കി​ലും ക​രാ​റു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട തു​ക നി​ല​വി​ലെ എ​ൽ​എം​ആ​ർ നി​ര​ക്കി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​യ​തി​നാ​ൽ ക​രാ​ർ ഉ​റ​പ്പി​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

അ​ദാ​നി പോ​ർ​ട്ടി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഡ്ര​ഡ്ജ​ർ, ഡ്ര​ഡ്ജിം​ഗ് പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​തി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. മു​ത​ല​പ്പൊ​ഴി​യി​ലെ അ​പ​ക​ട പ​ര​മ്പ​ര​യെ തു​ട​ർ​ന്ന് ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ൽ അ​ഴി​മു​ഖ​ത്ത് അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ​ൽ നീ​ക്കം ചെ​യ്യു​ന്ന​തി​നും പു​ലി​മു​ട്ട് നി​ർ​മാ​ണ​ത്തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യി​ട്ടും അ​മ്പ​ത് ശ​ത​മാ​നം പ്ര​വ​ർ​ത്തി​ക​ൾ പോ​ലും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു.

420 മീ​റ്റ​ർ പു​ലി​മു​ട്ട് നി​ർ​മാ​ണ​ത്തി​നു ക​രാ​ർ കാ​ലാ​വ​ധി ഒ​ന്ന​ര വ​ർ​ഷ​മാ​ണെ​ങ്കി​ലും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 200 മീ​റ്റ​ർ മാ​ത്ര​മാ​ണ് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തി​നാ​ൽ പു​ലി​മു​ട്ടി​ന്‍റെ നീ​ളം കൂ​ട്ടു​ന്ന പ്ര​വൃ​ത്തി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഹാ​ർ​ബ​ർ എ​ൻജിനീ​യ​റിം​ഗ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജിനീ​യ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം സി​റ്റിം​ഗ് ശാ​സ്ത​മം​ഗ​ലം ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്തെ കോ​ർ​ട്ട് ഹാ​ളി​ൽ ന​ട​ന്നു. ചെ​യ​ർ​മാ​ൻ എ.​എ റ​ഷീ​ദ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ചു. ക​മ്മീ​ഷ​ന് 9746515133 എ​ന്ന വാ​ട്സ്ആ​പ്പ് ന​മ്പ​റി​ലും പ​രാ​തി അ​റി​യി​ക്കാം.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up