തളിപ്പറമ്പ്: റിട്ട. അധ്യാപികയെ ചുറ്റികകൊണ്ട് അടിച്ച്പരിക്കേല്പ്പിച്ച സംഭവത്തില്‍ ആലക്കോട് സ്വദേശി അറസ്റ്റിൽ. ആശാരിപ്പണിക്കാരനായ ആലക്കോട് കോളിയിലെ കെ. വിനോദിനെയാണ് (47) അറസ്റ്റ് ചെയ്തത്.
കരിമ്പം ചവനപ്പുഴ സ്കൂളിന് സമീപത്തെ ജോസമ്മയെയാണ് (70) ചൊവ്വാഴ്ച രാവിലെ 8.40ന് വിനോദ് വീട്ടിനകത്ത് കയറി ചുറ്റികകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചത്. ജോലിസംബന്ധമായ തര്‍ക്കമാണ് അക്രമണത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ ജോസമ്മയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.