കൊച്ചി തുറമുഖത്ത് കാണാതായ ഭാഗത്തെ സിമന്റ് സ്ലീപ്പറുകൾ കുന്നു കൂട്ടിയിട്ടിരിക്കുന്നു.
ഫോർട്ടുകൊച്ചി: കൊച്ചി തുറമുഖത്ത് റെയിൽ പാളം കാണാതായതിൽ റെയിൽവേയും കൊച്ചി തുറമുഖ അഥോറിറ്റിയും അന്വേഷണം തുടങ്ങി. സംഭവത്തിൽ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. എന്നാൽ ഹാർബർ പോലീസിൽ ഉടൻ തന്നെ പരാതി നൽകാനാണ് തുറമുഖ അഥോറിറ്റി തീരുമാനം.
തുറമുഖ നഗരിയിലെ വാർഫ് മേഖലയിലാണ് ട്രെയിൻ യാത്രക്കായുള്ള റെയിൽ കാണാതായത്. റെയിൽ പാളം കാണാതായ മേഖലയിൽ റെയിൽ സ്ഥാപിക്കുന്ന സിമന്റ് സ്ലീപ്പറുകൾ കുട്ടിയിട്ടതായി കണ്ടതാണ് റെയിൽ മോഷണമെന്ന വിവാദമുയർന്നത്.12 ഓളം നീളൻ റെയിലും അനുബന്ധ ക്ലീപ്പിങ്ങുകളുമാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം.
ഐലൻഡ് ടെർമിനൽസിൽ നിന്ന് ന ഗരത്തിലേക്ക് പോകുന്ന മേഖലയിൽ വാർഫിനോട് ചേർന്ന് കേന്ദ്രസേന നിരീക്ഷണ മേഖലയിൽ നിന്നാണ് റെയിൽ കാണാതായത്.
വർഷങ്ങളായി ഈ മേഖലയിൽ ട്രെയിൻ സർവീസില്ല . ഇതിനിടെ തുറമുഖത്തെ പലയിടങ്ങളിലും റെയിൽവേ അറ്റകുറ്റപ്പണി നടന്നതും, റെയിൽവേയുടെ , സ്ക്രാപ്പ് വില്പന നടന്നതും റെയിൽ പാളം കാണാതായതിന് പിന്നിലുണ്ടോയെന്നതാണ് റെയിൽവേ അധികൃതരെ കുഴയ്ക്കുന്നത്.
റെയിൽവേ സർവീസില്ലാത്തതിനാൽ ഈ മേഖലയിൽ റെയിൽ ഗാർഡുമാരുടെ പരിശോധന നടക്കാറില്ല. അതുകൊണ്ടുതന്നെ എന്നു മുതലാണ് റെയിലുകൾ കാണാതായതെന്നും പിന്നിൽ മോഷണമാണോയെന്നും അധികൃതർക്ക് സ്ഥീരികരിക്കാനാകുന്നില്ല. വിഷയത്തിൽ റെയിൽവേയും തുറമുഖ വകുപ്പും, സിഐഎസ്എഫും അന്വേഷ ണം തുടങ്ങിയിട്ടുണ്ട്. മീറ്ററുകളോളം ഇരുമ്പു റെയിൽ കാണാതായത് തുറമുഖത്ത് ആശങ്ക പരത്തിയിട്ടുണ്ട്.
സൂക്ഷിച്ചില്ലെങ്കില്‍ ഇനിയും നഷ്ടപ്പെടാം
അറ്റകുറ്റപ്പണികള്‍ക്ക് ശേഷവും മറ്റും റെയിലുകൾ റെയിൽവേ ട്രാക്കിന്റെ സമീപങ്ങളില്‍ കൂട്ടിയിടുന്നത് ഇവ മോഷ്ടിക്കപ്പെടുന്നതിന് കാരണമായേക്കാം. എറണാകുളം സൗത്ത് മുതല്‍ അറ്റ്ലാന്റിസ് വരെയുള്ള ഭാഗങ്ങളിലും, പച്ചാളം, എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്, വാത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ റെയിലുകള്‍ ട്രാക്കിന് സമീപം കൂട്ടിയിട്ടിരിക്കുന്നത് കാണാം.
റെയില്‍വേ എന്‍ജിനിയറിംഗ് വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇവ നീക്കം ചെയ്യേണ്ടതും ഇവരാണ്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കും മറ്റു ജോലികള്‍ക്കും ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ഇവ നീക്കം ചെയ്യുന്നത്. അതുകൊണ്ടു തന്നെ പലസ്ഥലങ്ങളിലും ഇവ പുല്ലുപിടിച്ച് കിടിക്കുകയാണ്.
Tags : Local News Nattuvishesham Ernakulam