x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വാ​റി​വി​രു​ദ്ധ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി എം​എ​ൽ​എ

വെബ് ഡെസ്ക്
Published: August 20, 2026 01:30 AM IST | Updated: August 20, 2026 01:30 AM IST

ടി.​എം. ശ​ശി എം​എ​ൽ​എ നാ​ട്ടു​കാ​രു​മാ​യി ക്വാ​റി​പ്ര​ശ്നം സം​സാ​രി​ക്കു​ന്നു.

മം​ഗ​ലം​ഡാം: നി​റ​യെ വീ​ടു​ക​ളും വി​ള​ക​ളു​മു​ള്ള നാ​ട്ടി​ലെ ക​രി​ങ്ക​ൽ​ക്വാ​റി​ക്കെ​തി​രേ നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ​ക്കു പി​ന്തു​ണ​യു​മാ​യി ടി.​എം. ശ​ശി എം​എ​ൽ​എ ഇ​ന്ന​ലെ വൈ​കീ​ട്ട് പൈ​ത​ല​യി​ലെ​ത്തി. ക്വാ​റി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​തി​നാ​യി കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കും ത​ന്‍റെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും എം​എ​ൽ​എ സ​മ​ര​ക്കാ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

എം​എ​ൽ​എ സ്ഥ​ല​ത്തെ​ത്തു​ന്നു​ണ്ടെ​ന്ന വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ർ കു​ടും​ബ​സ​മേ​ത​മാ​ണ് പ​രാ​തി​ക​ളു​മാ​യി സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​രു​നൂ​റി​ലേ​റെ​പേ​ർ സ്ഥ​ല​ത്ത് തി​ങ്ങി​ക്കൂ​ടി.​വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ ഗോ​പി​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ന്തോ​ഷ്, മെം​ബ​ർ​മാ​രാ​യ ബെ​ന്നി സ്ക​റി​യ, അ​ച്ചാ​മ്മ ജോ​സ​ഫ്, സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രും എം​എ​ൽ​എ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പൈ​ത​ല​യി​ലെ ക്വാ​റി​ക്കു പു​റ​മേ സ​മീ​പ​ത്ത് ഓ​ട്ടു​പ്പാ​റ, ഒ​ലിം​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഒ​രു​വാ​ർ​ഡി​ൽ​ത​ന്നെ മൂ​ന്നു ക്വാ​റി​ക​ൾ തു​ട​ങ്ങാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ എം​എ​ൽ​എ​യെ ബോ​ധ്യ​പ്പെ​ടു​ത്തി.

പ​ഞ്ചാ​യ​ത്തി​ന്‍റേ​യും ജി​യോ​ള​ജി വ​കു​പ്പി​ന്‍റേ​യും സ്റ്റോ​പ്പ് മെ​മ്മോ​യെ​തു​ട​ർ​ന്ന് പൈ​ത​ല​യി​ലെ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : anti-quarry protest NattuVishasham DistrictNews

Recent News

Corehub Up