മണിയമ്മയ്ക്ക് ഓണസമ്മാനമായി നല്കിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന റെജി ചെറിയാന് എംഎല്‍എ യും പത്നി മേരി റെജിയും.
എടത്വ: വര്‍ഷങ്ങളായി ദുരിതജീവിതം നയിച്ച മണിയമ്മയ്ക്കും മകന് കണ്ണനും ഇനി സ്വന്തം വീട്ടില്‍ സുരക്ഷിതമായി കഴിയാം. തലവടി പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ പഴയചിറ മണിയമ്മയ്ക്കായി ആര്‍സി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ഉത്രാടനാളില്‍ രാവിലെ 10.30ന് നടന്ന ചടങ്ങില്‍ റെജി ചെറിയാന് എംഎല്‍എ കൈമാറി.
തുടര്‍ന്ന് എംഎല്‍എയും പത്നി മേരി റെജിയും മണിയമ്മയ്ക്കും മകന് കണ്ണനുമൊപ്പം പുതിയ വീട്ടിലെ പാലുകാച്ചല്‍ ചടങ്ങിലും പങ്കെടുത്തു. ഭര്‍ത്താവ് രാധാകൃഷ്ണന് ഷോക്കേറ്റ് മരിച്ചതോടെയാണ് മണിയമ്മയുടെ കുടുംബം കടുത്ത പ്രതിസന്ധിയിലായത്.
കുടുംബത്തിന്റെ ദുരവസ്ഥ നേരില്‍ മനസിലാക്കിയ എംഎല്‍എ സ്വന്തം നേതൃത്വത്തില്‍ വീട് നിര്‍മിച്ചു നല്കാന് തീരുമാനിച്ചു. തലവടി പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടന്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റിജിന്‍ ജോസഫ്, വൈസ് പ്രസിഡന്റ് സുഷമ്മാ സുധാകരന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആര്. സിന്ധു, ജനപ്രതിനിധികളായ ബിജു പാലത്തിങ്കല്‍, അജിത് പിഷാരത്ത്, റീത്താമ്മ, റെറ്റി ചെറിയാന്, മോളമ്മ എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews