x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും പാ​ർ​ല​മെ​ന്‍റിനെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ഭ​യം: കൊ​ടി​ക്കു​ന്നി​ൽ

വെബ് ഡെസ്ക്
Published: August 25, 2026 10:47 PM IST | Updated: August 25, 2026 10:47 PM IST

ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​സം​ഗ​മം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ന്നാ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ​യ്ക്കും പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും ജ​ന​പ്ര​തി​നി​ധി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​കസ​മി​തി അം​ഗം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ മാ​ന്നാ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​കമ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​സ​മീ​പ​ന​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ ബ​ഹു​ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും അ​സം​തൃ​പ്ത​രാ​ണെ​ന്നാ​ണ് സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് മാ​ന്നാ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ജി​ത്ത് ശ്രീ​രം​ഗം അ​ധ്യ​ക്ഷ​നാ​യി. കെ​പി​സി​സി മു​ൻ സെ​ക്ര​ട്ട​റി മാ​ന്നാ​ർ അ​ബ്‌​ദു​ൾ ല​ത്തീ​ഫ് മു​ഖ്യപ്ര​ഭാ​ഷ​ണം  ന​ട​ത്തി.

സ​ണ്ണി കോ​വി​ല​കം, ജോ​ർ​ജ് തോ​മ​സ്, തോ​മ​സ് ചാ​ക്കോ, സി​രി സ​ത്യ​ദേ​വ​ൻ, കെ.ആ​ർ. സ​ജീ​വ​ൻ, മ​നീ​ഷ് കീ​ഴാ​മ​ഠ​ത്തി​ൽ, സാ​ലി ജ​യിം​സ്, കെ. ​വേ​ണു​ഗോ​പാ​ൽ, എ​ൻ. സ​ദാ​ശി​വ​ൻ നാ​യ​ർ, ത​മ്പി കൗ​ണ​ടി​യി​ൽ, ജോ​ജി ചെ​റി​യാ​ൻ  എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up