മോന്‍സ് ജോസഫ് കടപ്ലാമറ്റത്ത് വോട്ട് അഭ്യര്‍ഥിക്കുന്നു.
കടുത്തുരുത്തി: യുഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നടക്കുന്ന പര്യടന പരിപാടിക്ക് കിടങ്ങൂരില്‍ സ്വീകരണം നല്കി. പടിഞ്ഞാറെ കൂടല്ലൂരില്‍നിന്ന് ആരംഭിച്ച പര്യടന പരിപാടി ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വിവിധ വാര്‍ഡുകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കിടങ്ങൂര്‍ ജംഗ്ഷനില്‍ സമാപിച്ചു. ജാന്‍സ് കുന്നപ്പള്ളി, മേഴ്സി ജോണ്‍ മൂലക്കാട്ട്, വി.കെ. സുരേന്ദ്രന്, പി.ടി. ജോസ് പാരിപ്പള്ളില്‍, ജോസ് കൊല്ലറാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
കിടങ്ങൂര്‍ ജംഗ്ഷനില്‍ ചേര്‍ന്ന സമാപന സമ്മേളനം കെപിസിസി മെംബർ ജാന്‍സ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ലിസി ഏബ്രഹാം, സിബി സിബി, സതീശ് ശ്രീനിലയം, അരുണ്‍ ആര്, ലിസമ്മ മണ്ഡപത്തില്‍, ബിജു കക്കുഴി തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
തെരഞ്ഞെടുപ്പ് പര്യടന പരിപാടി ഇന്ന് വെളിയന്നൂര്‍, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളില്‍ നടക്കും.
Tags : Mons Joseph nattuvishesham local news