x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ​ര്‍ തെ​രേ​സ പു​ര​സ്‌​കാ​രം ബാ​ബു കു​ട്ട​ന്‍​ചി​റ​യ്ക്ക് സ​മ്മാ​നി​ച്ചു

വെബ് ഡെസ്ക്
Published: September 6, 2026 12:31 AM IST | Updated: September 6, 2026 12:31 AM IST

വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: ക്രി​സ്ത്യ​ന്‍ എ​ക്യു മെ​നി​ക്ക​ല്‍ മൂവ്‌​മെ​ന്‍റ് ഏ​ര്‍​പ്പെ​ടു​ത്തി​യ മ​ദ​ര്‍ തെ​രേ​സ ജീ​വ​കാ​രു​ണ്യ പു​ര​സ്‌​കാ​രം സാ​മൂ​ഹ്യപ്ര​വ​ര്‍​ത്ത​ക​നാ​യ ബാ​ബു​ കു​ട്ട​ന്‍ ചി​റ​യ്ക്ക് വി​നു ജോ​ബ് എം​എ​ല്‍​എ സ​മ്മാ​നി​ച്ചു.

എ​കക്യുമെ​നി​ക്ക​ല്‍ മൂ​വ്‌​മെ​ന്‍റ് ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​സ​ഫ് ത​റ​പ്പു​തൊ​ട്ടി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ്, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി, മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ നെ​ജി​യ നൗ​ഷാ​ദ്, വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​യി​ന്‍ വ​ലി​യ​പ​റ​മ്പി​ല്‍, ജോ​സ​ഫ് എം ​പു​തു​ശേ​രി, വി.​ജെ. ലാ​ലി, അ​ഡ്വ. പി. ​എ​സ് ര​ഘു​റാം, പി.​എ​ച്ച് നാ​സ​ർ, ക​ല​യ​പു​രം ജോ​സ്, ഫാ. ​ജോ​ണ്‍​സ​ണ്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up