x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ താ​ളം​തെ​റ്റി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ്; ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ ക്ഷാ​മം

വെബ് ഡെസ്ക്
Published: July 21, 2026 11:01 PM IST | Updated: July 21, 2026 11:01 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ആ​ർ​ടി​ഒ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ത​സ്തി​ക​ക​ളി​ലെ സ്ഥി​ര​നി​യ​മ​നം വൈ​കു​ന്ന​തി​നാ​ൽ ജി​ല്ല​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം​തെ​റ്റു​ന്നു. ആ​ർ​ടി​ഒ ക​ഴി​ഞ്ഞ മേ​യ് 30നും ​ഇ​ടു​ക്കി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ഏ​പ്രി​ൽ 30നും ​സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​താ​ണെ​ങ്കി​ലും പ​ക​രം നി​യ​മ​നം ന​ട​ത്താ​ത്ത​താ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്ന​ത്.

റോ​ഡ​പ​ക​ട​ങ്ങ​ളും മ​റ്റും നി​ര​ന്ത​രം​ന​ട​ക്കു​ന്ന ജി​ല്ല​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്താ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ഒ​രു​പോ​ലെ പ്ര​തി​സ​ന്ധി​യാ​ണ്. ആ​ർ​ടി​ഒ​യു​ടെ അ​ധി​ക​ച്ചു​മ​ത​ല നി​ല​വി​ൽ ഇ​ടു​ക്കി ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യ്ക്കും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ​യു​ടെ അ​ധി​ക​ച്ചു​മ​ത​ല മു​വാ​റ്റു​പു​ഴ ആ​ർ​ടി​ഒ​യ്ക്കു​മാ​ണ്.

എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ധി​ക​ച്ചു​മ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി ഭാ​രം ഇ​ര​ട്ടി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല നി​യ​മ​പ​ര​മാ​യ ചി​ല പ​രി​മി​തി​ക​ളു​ള്ള​തി​നാ​ൽ ഓ​ഫീ​സി​ലെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ലും ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ലും മാ​ത്ര​മേ ഇ​ട​പെ​ടാ​നാ​വു​ക​യു​ള്ളൂ എ​ന്ന​താ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്ന​ത്.

വി​വി​ധ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ആ​ർ​ടി​ഒ ഓ​ഫി​സു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. നി​ല​വി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ള്ള​തി​നാ​ൽ പ​ല ഉ​ദോ​ഗ​സ്ഥ​രും അ​മി​ത ജോ​ലി​ഭാ​ര​ത്തി​ൽ വ​ല​യു​ക​യാ​ണ്. ഇ​തോ​ടെ റോ​ഡ് പ​രി​ശോ​ധ​ന​ക​ൾ, എ​ഐ കാ​മ​റ​ക​ളു​ടെ മേ​ൽ​നോ​ട്ടം, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാം നി​ർ​ജീ​വ​മാ​ണ്. അ​ധി​ക​ച്ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യേ​ക അ​ന്ത​ർ സം​സ്ഥാ​ന പെ​ർ​മി​റ്റു​ക​ളി​ന്മേ​ൽ അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ പ്ര​ത്യേ​ക അ​നു​മ​തി തേ​ട​ണം.

കൂ​ടാ​തെ റോ​ഡ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി, ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റം അ​ച്ച​ട​ക്ക​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ൽ എ​ന്നി​വ​യ്ക്ക് ഇ​വ​ർ​ക്ക് അ​ധി​കാ​ര​മി​ല്ല. ഇ​ര​ട്ടി ജോ​ലി​ഭാ​ര​മാ​ണെ​ങ്കി​ലും അ​ധി​ക വേ​ത​ന​വും ല​ഭി​ക്കി​ല്ല.

ജോയിന്‍റ് ​ആ​ർ​ടി​ഒ​യും എം​വി​ഐ​യു​മി​ല്ല

തൊ​ടു​പു​ഴ എം​വി​ഡി ഓ​ഫീ​സി​ൽ ജോ​യി​ന്‍റ് ആ​ർ​ടി​ഒ, ഒ​രു മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​രു​ടെ ത​സ്തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഇ​ല്ലാ​ത്തതി​നാ​ൽ നി​ല​വി​ലു​ള്ള എം​വി​ഐ​ക്കാ​ണ് അ​ധി​ക​ച്ചു​മ​ത​ല.

അ​ധി​ക ഡ്യൂ​ട്ടി​ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം ജോ​ലി സ​മ്മ​ർ​ദ​ത്തി​ലാ​യ​തോ​ടെ ലൈ​സ​ൻ​സ്, ബ​സ് പെ​ർ​മി​റ്റ് ന​ൽ​ക​ൽ അ​ട​ക്ക​മു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ആ​ർ​ടി​ഒ സേ​വ​ന​ങ്ങ​ളെ​ല്ലാം അ​വ​താ​ള​ത്തി​ലാ​കു​ന്ന സ്ഥി​തി​യാ​ണ്.

ജി​ല്ലാ​ക​ള​ക്‌​ട​റും ആ​ർ​ടി​ഒ​യും അ​ട​ങ്ങി​യ ക​മ്മി​റ്റി​യാ​ണ് പെ​ർ​മി​റ്റ് അ​പേ​ക്ഷ​ക​ളി​ന്മേ​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. ഡി​പി​സി കൃ​ത്യ​മാ​യി ചേ​രാ​ത്ത​താ​ണ് നി​യ​മ​ന​പ്പ​ട്ടി​ക വൈ​കാ​ൻ കാ​ര​ണം. പി​എ​സ്‌​സി അം​ഗം, ഗ​താ​ഗ​ത​സെ​ക്ര​ട്ട​റി, ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന​താ​ണ് ഈ ​ക​മ്മി​റ്റി.

Tags : Vehicle Department Nattuvishesham DistrictNews

Recent News

Corehub Up