x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​മ​ശേ​രി​യി​ൽ ജെ​ബി മേ​ത്ത​ർ എം​പി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞു

വെബ് ഡെസ്ക്
Published: September 29, 2026 03:45 AM IST | Updated: September 29, 2026 03:45 AM IST

ക​ള​മ​ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ജെ​ബി മേ​ത്ത​ർ എം ​പി​യെ ത​ട​ഞ്ഞ​പ്പോ​ൾ.

ക​ള​മ​ശേ​രി:​യു​വ​മോ​ർ​ച്ച എ​റ​ണാ​കു​ളം നോ​ർ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ ത്തി​ൽ ജെ​ബി മേ​ത്ത​ർ എം​പി​യു​ടെ വാ​ഹ​നം ക​ള​മ​ശേ​രി പ്രീ​മി​യ​ർ ജം​ഗ്ഷ​നി​ൽ ത​ട​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് ദേ​ശീ​യ പാ​ത​യി​ൽ എം​പി​യെ ത​ട​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ റോ​ഡി​ൽ ത​ട​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ർ​ച്ച സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഭ​ര​ണ​പ​ക്ഷ ജ​ന​പ്ര​തി​നി​ധി​ക​ളെ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജെ​ബി മേ​ത്ത​റെ ക​ള​മ​ശേ​രി​യി​ൽ ത​ട​ഞ്ഞ​ത്.

പൊ​ലി​സെ​ത്തി യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. ഏ​റെ നേ​രം ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു.

യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ഷ്ണു സു​രേ​ഷ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ജി ​വി​ഷ്ണു, വി​ജി​ൽ വ​രി​ക്കാ​ശേ​രി, സെ​ക്ര​ട്ട​റി അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, ട്ര​ഷ​ർ ബി​ബി​ൻ രാ​ജ്, ക​മ്മി​റ്റി അം​ഗം പ്ര​മി​ത്, ബി​ജെ​പി ക​ള​മ​ശേ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി​യോ​ൻ കെ. ​സി​ദ്ധ​ൻ. യു​വ​മോ​ർ​ച്ച പ​റ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു വി​ദ്യാ​ധ​ര​ൻ എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up