x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ കൊലപാതകം : വെ​ളി​പ്പെ​ടു​ത്ത​ലു​കളുമാ​യി അഷ്കറിന്‍റെ മാ​താ​വ് രംഗത്ത്


Published: June 4, 2026 06:53 AM IST | Updated: June 4, 2026 06:53 AM IST

നെ​ടു​മ​ങ്ങാ​ട്: ഒ​ന്ന​ര വ​യ​സു​കാ​ര​നാ​യ അ​ർ​ഷ​ദി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടാ​ന​ച്ഛ​ൻ അ​ഷ്ക​റി​നും മാ​താ​വ് അ​ഖി​ല​യ്ക്കും വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്ന് അ​ഷ്ക​റി​ന്‍റെ മാ​താ​വ് ബ​നാ​സീ​ർ ബീ​ഗം. അ​ഷ്ക​റും അ​ഖി​ല​യും കു​ഞ്ഞി​നെ മ​ർ​ദി​ക്കു​ന്ന​തു ക​ണ്ടി​ട്ടു​ണ്ടെ​ന്നും കു​ട്ടി​യു​ടെ കൈ​യ്യൊ​ടി​ഞ്ഞ് ഒ​രാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ആ​ഹാ​രം ക​ഴി​ക്കാ​ത്ത​തി​നും ക​ര​യു​ന്ന​തി​നും കു​ഞ്ഞി​നെ അ​ഷ്ക​ർ ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു. ആ​ഹാ​രം ക​ഴി​ക്കാ​ത്ത​തി​ന് അ​ഷ്ക​ർ കു​ഞ്ഞി​നെ ച​വി​ട്ടാ​റു​ണ്ട്. ആ ​മ​ർ​ദ​ന​ത്തി​ലാ​കാം കു​ഞ്ഞു മ​രി​ച്ച​തെ​ന്നും അ​വ​ർ ആ​രോ പി​ച്ചു. ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ അ​ർ​ഷി​ദ് നേ​രി​ട്ട​ത് അ​തി​ക്രൂ​ര​മ​ർ​ദ്ദ​ന​മെ​ന്നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലും വ്യ​ക്ത​മാ​യി​രു​ന്നു. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ 91 മു​റി​വു​ക​ളു​ണ്ടെ​ന്നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

നി​ര​ന്ത​രം മ​ർ​ദ​നം കാ​ര​ണ​മു​ണ്ടാ​യ ക്ഷ​ത​വും ആ​ന്ത​രി​ക ര​ക്ത​സ്രാ​വു​മാ​ണ് കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഡോ​ക്ട​റി​ൽ​നി​ന്നും പോ​ലീ​സി​ന​നു ല​ഭി​ച്ച വി​വ​രം. അ​ഷ്ക​റും കു​ട്ടി​യു​ടെ അ​മ്മ അ​ഖി​ല​യും ഒ​രു​മി​ച്ചു​ള്ള താ​മ​സ​ത്തി​ന് അ​ർ​ഷ​ദ് ത​ട​സ​മാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച് തു​ട​ങ്ങി​യ​ത്. അ​ഷ്ക​ർ മ​ർ​ദി​ക്കു​ക​യും കു​ഞ്ഞി​നെ ഭി​ത്തി​യി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്യു​മ്പോ​ള്‍ അ​മ്മ അ​ഖി​ലെ ത​ട​യു​ക​യോ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കു​ഞ്ഞി​ന്‍റെ ര​ണ്ട് കൈ​ക​ളും ഒ​ടി​ഞ്ഞ് മ​രി​ക്കു​ന്ന​തി​ന് ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പ് ചി​കി​ത്സ തേ​ടി​യി​രു​ന്നു. സൈ​ക്കി​ളി​ൽ​നി​ന്നും വീ​ണ​താ​ണ് കൈ​യൊ​ടി​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. പ​ക്ഷെ മ​ർ​ദ​ന​ത്തി​ലാ​ണ് കൈ​ക​ൾ ഒ​ടി​ഞ്ഞി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. കേ​സി​ലെ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്‌​താ​ൽ മാ​ത്ര​മേ ബാ​ക്കി​യു​ള്ള കാ​ര്യ​ങ്ങ​ൾ പു​റ​ത്തു വ​രി​ക​യു​ള്ളൂ.

അഷ്കറിനെതിരേ ആരോപണവുമായി ആദ്യഭാര്യ ആമിനയും കുടുംബവും

നെ​ടു​മ​ങ്ങാ​ട് : ഒ​ന്ന​ര വ​യ​സു​കാ​ര​നാ​യ അ​ർ​ഷ​ദി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കേ​സി​ലെ പ്ര​തി അ​ഷ്ക​റി​ന്‍റെ ആദ്യ ഭാ​ര്യ ആ​മി​ന.​ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​മി​ന ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.​ അ​ഷ്ക​ർ വി​വാ​ഹം ക​ഴി​ച്ച​തു മു​ത​ൽ ത​ന്നെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​മായിരുന്നു.

ത​ല ഭി​ത്തി​യി​ൽ ഇ​ടി​പ്പി​ച്ചും അ​ടി​വ​യ​റി​ൽ ച​വി​ട്ടി​യും ബാ​ത്ത് റൂ​മി​ലെ ക്ലോ​സ​റ്റി​ൽ ത​ലയി​ടി​പ്പി​ച്ചും ഉ​പ​ദ്ര​വി​ച്ചെ​ന്നും ആ​മി​ന പ​റ​ഞ്ഞു. വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി ബാ​ത്റൂ​മി​ൽ പൂ​ട്ടി​യി​ട്ടു. പ​ല​വ​ട്ടം കെ​ട്ടി​ത്തൂ​ക്കി മ​ർ​ദി​ച്ചു. ത​ന്നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും കൊ​ല്ലു​മെന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു.​ പ​ല ത​വ​ണ പോ​ലീ​സി​ൽ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും യാ​തൊ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ല്ല.

അ​ഷ്ക​റി​നെ​തി​രേ പൊ​ലീ​സി​ൽ വീ​ണ്ടും പ​രാ​തി ന​ൽ​കു​മെ​ന്ന് ആ​മി​ന​യു​ടെ ഉ​മ്മ ഷ​ജി​ല പ​റ​ഞ്ഞു.​ മ​ക​ൾ നേ​രി​ട്ട​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ക്രൂ​ര​ത​യാ​ണെ​ന്നും പ്ര​ണ​യം ന​ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും സ്വ​ത്തി​നു വേ​ണ്ടി​യാ​ണു മ​ക​ളെ പീ​ഡി​പ്പി​ച്ച​തെ​ന്നും മാ​താ​വ് പ​റ​ഞ്ഞു. ​പ്ര​തീ​ക്ഷി​ച്ച പ​ണം കി​ട്ടി​ല്ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ആ​മി​ന​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ലും അ​ഷ്ക​റി​ന് പ​ങ്കു​ണ്ടെ​ന്നും മാ​താ​വ് പ​റ​യു​ന്നു.​

നീ​ന്ത​ൽ അ​റി​യാ​വു​ന്ന മ​ക​ൻ മു​ങ്ങി മ​രി​ക്കി​ല്ല. മു​ങ്ങി​മ​രി​ച്ച ആ​ള്‍ വെ​ള്ളം കു​ടി​ക്കും.​ എ​ന്നാ​ല്‍ അ​തു​ണ്ടാ​യി​രു​ന്നി​ല്ലെ ന്നും പ​ല​പ്പോ​ഴും മ​ക​നെ​തി​രേ അ​ഷ്ക​ർ വ​ധഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു​വെ​ന്നും മ​ക​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം ആ​ണെ​ന്നു​ള്ള സം​ശ​യമുണ്ടെ​ന്നും മാ​താ​വ് പ​റ​ഞ്ഞു. പ​രാ​തി​ക​ൾ ന​ല്‍​കി​യി​ട്ടും പോലീ​സ് അ​വ​ഗ​ണി​ച്ചു. അ​ന്ന് അ​ഷ്ക​റി​നെ​തി​രേഅ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നെ​ങ്കി​ൽ ഈ ​കു​ഞ്ഞുമ​ക​നു ദു​ര​ന്തം ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

 

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up