x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട്ടി​ല്‍ മ​രം മു​റി: അ​ഗ​സ്റ്റി​ന്‍ സ​ഹോ​ദ​ര​ന്‍​മാ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി

വെബ് ഡെസ്ക്
Published: September 6, 2026 01:30 AM IST | Updated: September 6, 2026 01:30 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​യ​നാ​ട്ടി​ലെ മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ല്‍ റ​വ​ന്യു പ​ട്ട​യ​ഭൂ​മി​ക​ളി​ല്‍ 2020-21ല്‍ ​ന​ട​ന്ന അ​ന​ധി​കൃ​ത ഈ​ട്ടി മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ വാ​ഴ​വ​റ്റ റോ​ജി അ​ഗ​സ്റ്റി​ന്‍, സ​ഹോ​ദ​ര​ങ്ങ​ളാ​യ ജോ​സു​കു​ട്ടി അ​ഗ​സ്റ്റി​ന്‍, ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ ഇ​ന്ന​ലെ ജൂ​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.
മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ല്‍ ര​ണ്ട് കേ​സു​ക​ളി​ല്‍ വാ​റ​ണ്ട് പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ല്‍​കു​ന്ന​തി​നാ​ണ് മൂ​വ​രും കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്. ഇ​വ​രു​ടെ അ​പേ​ക്ഷ കോ​ട​തി അ​നു​വ​ദി​ച്ചു.

അ​ന​ധി​കൃ​ത​മാ​യി മ​ര​ങ്ങ​ള്‍ മു​റി​ച്ച​തി​ന് മീ​ന​ങ്ങാ​ടി പൊ​ലി​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം 2023 ഡി​സം​ബ​ര്‍ നാ​ലി​ന് ബ​ത്തേ​രി ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ത​ടി​ക​ളു​ടെ ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ​ഫ​ല​വും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കു​റ്റ​പ​ത്രം ന​ല്‍​കി​യ​ത്. വ​നം​വ​കു​പ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ കു​റ്റ​പ​ത്ര സ​മ​ര്‍​പ്പ​ണം ന​ട​ന്നി​ട്ടി​ല്ല. മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ല്‍​നി​ന്നു മു​റി​ച്ച​താ​യി ക​ണ്ടെ​ത്തി വ​നം വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ത​ടി​ക​ള്‍ കു​പ്പാ​ടി വ​നം ഡി​പ്പോ​യി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. 231 ക്യു​ബി​ക് മീ​റ്റ​ര്‍ ഈ​ട്ടി​യാ​ണ് വ​നം വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി​യ​ത്.

 

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up