പാലാ: സംരംഭകരംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് ആവശ്യമായ നൈപുണ്യശേഷീ വികസനത്തിന് പരിശീലനം നല്കാന് നബാര്‍ഡിന്റെ സഹായമുണ്ടാകുമെന്ന് ജില്ലാ ഡെവലപ്മെന്റ് മാനേജര്‍ റെജി വര്‍ഗീസ്. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കരൂര്‍ സ്നേഹിത തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിച്ച ഫാഷന്‍ ഡിസൈനിംഗ് ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിഎസ്ഡബ്ല്യുഎസ് രൂപത ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് അസിസ്റ്റന്റ് മാനേജര്‍ സാന്ദ്ര മരിയാ മാത്യു, സ്നേഹഗിരി സന്യാസസമൂഹത്തിന്റെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ റാണി ടോം എസ്എംഎസ്, പരിശീലനകേന്ദ്രം ഡയറക്ടര്‍ സിസ്റ്റര്‍ ജോസ്മിത എസ്എംഎസ്, പിഎസ്ഡബ്ല്യുഎസ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, ഫാ. മാത്യു പുളിക്കപ്പറമ്പില്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡാന്റീസ് കൂനാനിക്കല്‍, പ്രോജക്ട് ഓഫീസര്‍ പി.വി. ജോര്‍ജ് പുരയിടം, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തോമസ് കെ. ജോര്‍ജ്, പരിശീലക അധ്യാപകരായ എം.ടി. നിജാ, ലീന മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
നബാര്‍ഡിന്റെ എംഇഡിപി സ്കീമില്‍പ്പെടുത്തി 31 വനിതകള്‍ക്കാണ് ഫാഷന്‍ ടെക്നോളജിയില്‍ പരിശീലനം നല്‍കുന്നത്.
Tags : development Nattuvishesham District news