x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരാതി‍യൊഴിയാതെ ദേശീയപാത നിർമാണം


Published: June 10, 2026 11:59 PM IST | Updated: June 10, 2026 11:59 PM IST

അ​ടി​മാ​ലി:. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത 85ന്‍റെ അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണ​ത്തി​നെ​തി​രേ പ​രാ​തി​യു​മാ​യി നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ രം​ഗ​ത്ത്. ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ അ​ടി​മാ​ലി മു​ത​ൽ മൂ​ന്നാ​ർ വ​രെ​യു​ള്ള പാ​ത​യോ​ര​ത്തെ കു​ടും​ബ​ങ്ങ​ളാ​ണ് മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. വ​ഴി​യോ​ര​ങ്ങ​ളി​ലെ കൂ​റ്റ​ന്‍ മ​ണ്‍​തി​ട്ട​ക​ൾ​ക്കു മു​ക​ളി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ക​ടു​ത്ത മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​തി​യി​ല്‍ ക​ഴി​യു​ന്ന​ത്.

മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും മ​ണ്‍​തി​ട്ട​ക​ള്‍ ഇ​ടി​ഞ്ഞു​വീ​ഴാ​മെ​ന്ന അ​വ​സ്ഥ​യാ​ണ്. പ​ല കു​ടും​ബ​ങ്ങ​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഭ​യ​പ്പാ​ടോ​ടെ​യാ​ണ് കി​ട​ന്നു​റ​ങ്ങു​ന്ന​ത്. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മാ​ണ​ത്തി​ല്‍ വ​ന്‍ അ​പാ​ക​ത​ക​ളാ​ണ് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യ പാ​റ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മ്പോ​ള്‍ മ​ണ്‍​തി​ട്ട​ക​ളു​ള്ള മേ​ഖ​ല​ക​ളി​ല്‍ തി​ക​ച്ചും അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത്.

ചി​ല​യി​ട​ങ്ങ​ളി​ൽ മ​ണ്‍​തി​ട്ട​ക​ള്‍ വി​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ്. മ​ൺ​ത​ട്ടി​യു​ടെ മു​ക​ളി​ൽ നി​ല്‍​ക്കു​ന്ന വ​ന്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ഴാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. 2025ല്‍ ​അ​ടി​മാ​ലി ല​ക്ഷം​വീ​ട് കോ​ള​നി ഭാ​ഗ​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ഒ​രാ​ള്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം മ​ഴ​യെ​ത്തു​ട​ർ​ന്ന് ല​ക്ഷം​വീ​ട് ഭാ​ഗ​ത്തി​നു സ​മീ​പം ചെ​റി​യ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ലേ​ക്കു പ​തി​ച്ചി​രു​ന്നു. ഇ​തു നേ​രി​യ​തോ​തി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തി. ഇ​ത്ത​രം അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ള്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : Local News National Highway construction National Highway

Recent News

Corehub Up