x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട​യ​ര്‍ ആ​ൻ​ഡ് റോ​ഡ് സു​ര​ക്ഷാ ദേ​ശീ​യ സെ​മി​നാ​ര്‍

വെബ് ഡെസ്ക്
Published: September 20, 2026 12:17 AM IST | Updated: September 20, 2026 12:17 AM IST

രാ​മ​പു​രം മാ​ര്‍ ആഗ​സ്തീ​നോ​സ് കോ​ള​ജിൽ നടന്ന ട​യ​ര്‍ ആ​ന്‍​ഡ് റോ​ഡ് സു​ര​ക്ഷ ദേ​ശീ​യ സെ​മി​നാ​ര്‍ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, ഇ​ന്ത്യ​ന്‍ ട​യ​ര്‍ ടെ​ക്‌​നി​ക്ക​ല്‍ അ​ഡ്വൈ​സ​റി ക​മ്മി​റ്റി വി​ശ്വ യു​വ​ക് കേ​ന്ദ്ര എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ട​യ​ര്‍ ആ​ൻ‌​ഡ് റോ​ഡ് സു​ര​ക്ഷ എ​ന്ന വി​ഷ​യ​ത്തി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍ ന​ട​ത്തി.

ട​യ​ര്‍-​റോ​ഡ് സു​ര​ക്ഷ​യു​ടെ പ്രാ​ധാ​ന്യം, സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വിം​ഗ് രീ​തി​ക​ള്‍, ട​യ​റു​ക​ളു​ടെ ശ​രി​യാ​യ പ​രി​പാ​ല​നം, റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, പാ​ലാ ഡി​വൈ​എ​സ്പി കെ. ​സ​ദ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍, വി​ശ്വ യു​വ​ക് കേ​ന്ദ്ര സീ​നി​യ​ര്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ര​ജ​ത് തോ​മ​സ്, സോ​ഷ്യ​ല്‍ വ​ര്‍​ക്ക് മേ​ധാ​വി സി​ജു തോ​മ​സ്, സ്റ്റാ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ സൈ​മ​ണ്‍ ബാ​ബു, ഐ​ഡ ഇ​മ്മാ​നു​വ​ല്‍, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ ടോം​സ് ബി​ജു, ആ​ര്‍. ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ടെ​ക്‌​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​ര്‍ ആ​ര്‍. പ്രി​യ​ദ​ര്‍​ശ​ന്‍​ലാ​ല്‍, റെ​ഡ് ബാ​ന്‍​ഡ് റേ​സിം​ഗ് സ്ഥാ​പ​ക​ന്‍ ന​വീ​ന്‍ ഭ​വ​ദാ​സ് എ​ന്നി​വ​ര്‍ സെമി​നാ​ര്‍ ന​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up