v
മുണ്ടൂർ: കേരള ഫോക് ലോർ അക്കാദമിയും യുവക്ഷേത്ര കോളജ് ഫോക്ലോർ ക്ലബും മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാന്പും ഫോക്ലോർ ശില്പശാലയും- ഞാറ്റുവേല നാടൻകളി പരിശീലകനും കണ്ണാടി ഹയർസെക്കൻഡറി സ്കൂൾ റിട്ടയേഡ് അധ്യാപകനുമായ കെ.പി. കണ്ണദാസൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഡയറക്ടർ റവ.ഡോ. മാത്യൂജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ബർസാർ ഫാ. ഷാജു അങ്ങേവീട്ടിൽ, വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ, ഫാ. ഷൈജു പരിയത്ത് എന്നിവർ ആശംസകളർപ്പിച്ചു.
അധ്യാപകരായ കെ. ശ്രീകുമാർ സ്വാഗതവും ആർ. ദിവ്യ നന്ദിയും പറഞ്ഞു.
കെ.പി. കണ്ണദാസൻ, സംഗീത് കളമന്ദം എന്നിവർ ക്ലാസെടുത്തു. തുടർന്ന് കണ്യാർകളിയും അരങ്ങേറി.
Tags : inaugurated nattuvishesham local news