x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തിദു​ര​ന്ത​ങ്ങ​ൾ: ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക്


Published: July 12, 2026 03:51 AM IST | Updated: July 12, 2026 03:51 AM IST

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ദുരന്ത നിവാരണ ബോധവത്കരണ പരിപാടി പ്രസിഡന്‍റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

മ​ല്ല​പ്പ​ള്ളി: വ​ർ​ധി​ച്ചു​വ​രു​ന്ന പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളേ​യും മ​റ്റ് അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളേ​യും പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ സ​ജ്ജ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദേ​ശീ​യ ദു​ര​ന്ത​പ്ര​തി​ക​ര​ണ സേ​ന ന​യി​ക്കു​ന്ന സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ല​ക്ഷ്മി അ​ജി​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.ജി. സാ​ബു, കെ.​വി. ശ്രീ​ദേ​വി, ഗീ​ത അ​പ്പു​ക്കു​ട്ട​ൻ, ജ്ഞാ​നാ​മ​ണി മോ​ഹ​ന​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.പി. മാ​ത്യു, കൃ​ഷ്ണ​ൻ​കു​ട്ടി മു​ള്ള​ൻ​കു​ഴി, ഷി​നി കെ. ​പി​ള്ള, ര​ഞ്ജി​നി അ​ജി​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്, ജോ​യി​ന്‍റ് ബി​ഡി​ഒ ഗി​രീ​ഷ് കു​മാ​ർ, ദു​ര​ന്ത നി​വാ​ര​ണ​സേ​ന ടീം ​ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​പി. യാ​ദ​വ്, എം.​കെ. ധ​നു​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ​ഡി​ആ​ർ​എ​ഫ് അം​ഗ​ങ്ങ​ളാ​യ ഹ​രി​ത്, സ​ന്തോ​ഷ്, ചൈ​നി സ​ന്തോ​ഷ്, ശ്രീ​നി​വാ​സ​ റാ​വു, സൗ​മ്യ, ഹ​രി​കൃ​ഷ്ണ എ​ന്നി​വ​രൊ​ടൊ​പ്പം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത​ത്ത് സ്റ്റാ​ഫ്‌ അ​നൂ​പും ചേ​ർ​ന്ന് പ്ര​ദ​ർ​ശ​ന ഡ്രി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​ണ് ലൈ​വ് അ​വ​ത​ര​ണ​ത്തോ​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി​യ​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up