x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് പ​രീ​ക്ഷ: ആ​യി​ര​ങ്ങ​ൾ വീ​ണ്ടും പ​രീ​ക്ഷാ ഹാ​ളി​ലെ​ത്തി


Published: June 22, 2026 05:19 AM IST | Updated: June 22, 2026 05:19 AM IST

നീ​റ്റ് യു​ജി പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ട​വ​ന്ത്ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന അ​ധ്യാ​പി​ക.

കൊ​ച്ചി: ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ന​ട​ന്ന നീ​റ്റ് പു​ന:​പ​രീ​ക്ഷ ജി​ല്ല​യി​ലെ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്നു. എ​റ​ണാ​കു​ളം, അ​ങ്ക​മാ​ലി, മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. ജി​ല്ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്ന​ലെ വീ​ണ്ടും പ​രീ​ക്ഷാ ഹാ​ളി​ലെ​ത്തി. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കി​ട്ട് 5.15 വ​രെ​യാ​യി​രു​ന്നു പ​രീ​ക്ഷ.

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​പാ​ക​ത​ക​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള ബ​യോ​മെ​ട്രി​ക് വെ​രി​ഫി​ക്കേ​ഷ​നും ക​ര്‍​ശ​ന​മാ​യ ശ​രീ​ര​പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ള്‍​ക്കും ശേ​ഷ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. സു​താ​ര്യ​മാ​യ കു​പ്പി​യി​ല്‍ നി​റ​ച്ച കു​ടി​വെ​ള്ളം പോ​ലും അ​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ സ​മ്മ​തി​ച്ചി​ല്ല. ഇ​തി​നെ ചി​ല ര​ക്ഷി​താ​ക്ക​ള്‍ ചോ​ദ്യം ചെ​യ്തു.

പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ത​ട​യു​ന്ന​തി​നാ​യി മൊ​ബൈ​ല്‍ ജാ​മ​റു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ക​ന​ത്ത പോ​ലീ​സ് കാ​വ​ലും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ചോ​ദ്യ​പേ​പ്പ​ര്‍ ബാ​ങ്ക് ലോ​ക്ക​റി​ലാ​ണ് സൂ​ക്ഷി​ച്ച​ത്. കാ​മ​റാ​ദൃ​ശ്യം പ​രി​ശോ​ധി​ക്കാ​ന്‍ എ​ഐ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​രു​ന്നു. സു​ര​ക്ഷ​യ്ക്കാ​യി ഓ​രോ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലും കേ​ന്ദ്ര​അ​ര്‍​ദ്ധ​സൈ​നി​ക​രെ വി​ന്യ​സി​ച്ചി​രു​ന്നു.

പ​രി​ശോ​ധ​ന​ക​ള്‍ കാ​ര​ണം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​മ​യം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ന്‍ ഇ​ത്ത​വ​ണ പ​രീ​ക്ഷാ സ​മ​യം 15 മി​നി​ട്ട് വ​ര്‍​ധി​പ്പി​ച്ചു ന​ല്‍​കി​യി​രു​ന്നു. ക​ഴി​ഞ്ഞ പ​രീ​ക്ഷ​യേ​ക്കാ​ള്‍ ക​ടു​പ്പ​മാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു പ​രീ​ക്ഷ​യ്ക്കു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ഭൂ​രി​പ​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും പ്ര​തി​ക​ര​ണം. ആ​പ്ലി​ക്കേ​ഷ​ന്‍ ലെ​വ​ല്‍ ചോ​ദ്യ​ങ്ങ​ള്‍ ചി​ന്തി​ച്ച് എ​ഴു​തേ​ണ്ട​വ​യാ​യി​രു​ന്നു. ചോ​ദ്യ​ങ്ങ​ള്‍ നി​ല​വാ​രം പു​ല​ര്‍​ത്തി​യെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up