x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്മാ​റ സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം ഡോ​ക്ട​ർ​മാ​രി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ൽ

വെബ് ഡെസ്ക്
Published: August 11, 2026 12:28 AM IST | Updated: August 11, 2026 12:28 AM IST

നെ​ന്മാ​റ സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു പു​റ​ത്ത് കാ​ത്തു​നി​ൽ​ക്കു​ന്ന രോ​ഗി​ക​ൾ.

നെ​ന്മാ​റ: ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും മ​ല​യോ​ര മേ​ഖ​ല​യി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യ നെ​ന്മാ​റ സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​തെ ഗു​രു​ത​ര പ്ര​തി​സ​ന്ധി​യി​ൽ.

24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗ​വും ഒ​പി വി​ഭാ​ഗ​വും ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വു​മൂ​ലം താ​ളം​തെ​റ്റു​ക​യാ​ണ്.

ദി​വ​സേ​ന ആ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ ഒ​ന്പ​ത് ഡോ​ക്ട​ർ​മാ​ർ വേ​ണ്ടി​ട​ത്ത് നി​ല​വി​ൽ ഒ​രു സി​വി​ൽ​സ​ർ​ജ​നും ഒ​രു അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​നും മാ​ത്ര​മാ​ണു​ള്ള​ത്.
ഇ​തി​ൽ അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​മു​ണ്ട്. ഇ​ദ്ദേ​ഹം​കൂ​ടി വി​ട്ടു​നി​ൽ​ക്കേ​ണ്ടി​വ​ന്നാ​ൽ ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​കും.

നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നും നെ​ല്ലി​യാ​മ്പ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ​നി​ന്നു​മാ​ണ് വ​ലി​യൊ​രു വി​ഭാ​ഗം രോ​ഗി​ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഗു​രു​ത​ര പ​രി​ക്കു​ക​ളു​മാ​യി എ​ത്തു​ന്ന രോ​ഗ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ആ​ശു​പ​ത്രി​യി​ൽ പ​രി​മി​ത​മാ​ണ്.

പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കോ മ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കോ റ​ഫ​ർ ചെ​യ്യു​ക​യാ​ണ് പ​ല​പ്പോ​ഴും ചെ​യ്യു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും വ​ർ​ധി​ച്ചി​ട്ടും അ​തി​ന​നു​സ​രി​ച്ച് ഡോ​ക്ട​ർ​മാ​രെ​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്കാ​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന പ്ര​തി​സ​ന്ധി.

134 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള ആ​ശു​പ​ത്രി​യെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ച് സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല. പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക​പ്പു​റം ആ​വ​ശ്യ​മാ​യ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യും ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ഡോ​ക്ട​ർ​മാ​രു​ടെ​കു​റ​വ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ച് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നെ​ന്മാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​സി.​സി. സു​നി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Nattuvishesham Districtnews Nemmara Community

Recent News

Corehub Up