ബിരുദദാനച്ചടങ്ങ് മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.
പുതുക്കാട്: പ്രജ്യോതി നികേതൻ കോളജിലെ ബിരുദദാനച്ചടങ്ങ് "അദ് അസ്ത്ര’ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രജ്യോതി നികേതൻ കോളജിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കോളജ് സ്ഥാപക മാനേജരും ഡയറക്ടറുമായ ഫാ. ഡോ. ഹർഷജൻ പഴയാറ്റിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സിമി വർഗീസ്, വൈസ് പ്രിൻസിപ്പൽ ഡോ. സീന മാത്യൂസ്, പ്രോഗ്രാം കണ്‍വീനർ പ്രഫ. ഡോ. നൈസ് മേരി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. മികച്ച വിദ്യാർഥികൾക്കുള്ള എൻഡോവ്മെന്റുകളും അവാർഡുകളും വിതരണം ചെയ്തു.