x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ വീ​ണ്ടും നി​ല​ച്ചു

വെബ് ഡെസ്ക്
Published: September 3, 2026 05:02 AM IST | Updated: September 3, 2026 05:02 AM IST

ന​വീ​ക​ര​ണം ന​ട​ത്തി​യ റോ​ഡി​ലെ പൊ​ടി​ശ​ല്യം.

നെ​ന്മാ​റ: വ​ർ​ഷ​ങ്ങ​ളാ​യി യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പു​ന​രാ​രം​ഭി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക​കം വീ​ണ്ടും നി​ല​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ.
തി​രു​വ​ഴി​യാ​ട് മു​ത​ൽ ക​യ​റാ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് ആ​രം​ഭി​ച്ച ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും നി​ർ​ത്തി​വ​ച്ച നി​ല​യി​ലാ​യ​ത്.
പാ​തി​വ​ഴി​യി​ൽ നി​ല​ച്ച റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ റോ​ഡി​ൽ വീ​ണ്ടും വ​ൻ​കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യും ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ ന​ട​പ​ടി​ക​ൾ പ്ര​ഹ​സ​ന​മാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് പി​ന്നാ​ലെ വീ​ണ്ടും കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ വാ​ഹ​ന​യാ​ത്ര കൂ​ടു​ത​ൽ ദു​രി​ത​മാ​യി. മെ​റ്റ​ൽ വി​രി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പെ​യ്ത​തോ​ടെ പു​തി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഉ​ൾ​പ്പെ​ടെ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​ത്. കോ​ട​തി ക​യ​റി​യ ക​രാ​ർ​സം​ബ​ന്ധ​മാ​യ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ വീ​ണ്ടും ആ​രം​ഭി​ച്ച​ത്.
എ​ന്നാ​ൽ പ്ര​വ​ർ​ത്തി​ക​ൾ തു​ട​ർ​ച്ച​യാ​യി മു​ന്നോ​ട്ടു​പോ​കാ​തി​രു​ന്ന​തോ​ടെ ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ വീ​ണ്ടും അ​സ്ത​മി​ച്ചി​രി​ക്കു​ക​യാ​ണ്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്റെ നി​ര​ന്ത​ര നി​വേ​ദ​ന​ങ്ങ​ളും സ​മ്മ​ർ​ദ​ങ്ങ​ളും തു​ട​ർ​ന്നാ​ണ് പ​ണി പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യ​ത്. ഇ​പ്പോ​ൾ ക​രാ​റു​കാ​ര​ൻ ന​ൽ​കി​യ വ​ർ​ക്ക് ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

മ​ഴ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും പ​രി​ഗ​ണി​ച്ച് നേ​ര​ത്തെ ചി​ല വി​ട്ടു​വീ​ഴ്ച​ക​ൾ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞി​ട്ടും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ നീ​ക്ക​മി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

Tags : Nattuvishesham DistrictNews

Recent News

Corehub Up