ഫാത്തിമ ഹന്ന കേക്ക് മുറിച്ച് മധുരം പങ്കിടുന്നു.
പെരിന്തല്‍മണ്ണ: മൗലാന ആശുപത്രിയിലെ നവജാതശിശു രോഗ വിഭാഗമായ നിയോബ്ലെസിന്റെ 15-ാംപിറന്നാള്‍ ആഘോഷിച്ചു. പ്രായ ക്കുറവും തൂക്കക്കുറവോടും കൂടി നിയോബ്ലെസില് പരിചരണം നല്കിയ ആദ്യത്തെ കുട്ടിയായ ഫാത്തിമ ഹന്ന ചടങ്ങില്‍ വിശിഷ്ട അതിഥിയായി എത്തിയത് പിറന്നാള്‍ ആഘോഷത്തിന് മാധുര്യമേകി. നിയോബ്ലെസ് മേധാവി ഡോ. എ.കെ. ജയചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി.
മൗലാന മെഡിക്കല്‍ സുപ്രണ്ട് ഡോ. കെ.എ. സീതി, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. റിസ്വിന്‍ അഹ്മദ്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കൊച്ചു നാരായണി. നാലകത്ത് ഗ്രൂപ്പ് ഓഫ് മാനേജര്‍ വിനു എന്നിവര്‍ പ്രസംഗിച്ചു.
ജീവനക്കാരായ രമ്യ, ഷീജ, സുഭദ്ര, പ്രമീള എന്നിവരെ ആദരിച്ചു. നിയോബ്ലെസ് ടീം അംഗങ്ങളായ രമ്യ, സീമ, ഡോ. മിഥുന് രാജ്, ഡോ. ശിവരഞ്ജിനി, ഡോ. ജുമൈല, ശാലിനി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags :