x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ​വൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് പു​തി​യ കെ​ട്ടി​ടം

വെബ് ഡെസ്ക്
Published: August 29, 2026 02:37 AM IST | Updated: August 29, 2026 02:37 AM IST

പ്രതീകാത്മക ചിത്രം

പ​റ​വൂ​ർ: പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക്ക് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള പ്ലാ​ൻ ത​യാ​റാ​ക്കു​വാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​ര്‍​ക്കി​ടെ​ക്ടി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി നി​ല​വി​ല്‍ വ​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടേ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടേ​യും എ​ണ്ണം വ​ര്‍​ധി​ക്കു​ക​യും ഇ​പ്പോ​ഴു​ള്ള സൗ​ക​ര്യം മ​തി​യാ​കാ​തെ വ​ന്ന​തോ​ടെ​യു​മാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള വ​ര്‍​ക്ക്ഷോ​പ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ച് മാ​റ്റി സ്ഥ​ല​ത്തി​ന​നു​സ​രി​ച്ച് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി പ്ലാ​ന്‍ ത​യാ​റാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്.
താ​ഴ​ത്തെ നി​ല​യി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​ൻ സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്‍​മാ​ര്‍​ക്കു​മാ​യി പ്ര​ത്യേ​കം ശീ​തീ​ക​രി​ച്ച മു​റി​യും ശു​ചി​മു​റി​ക​ളും ഉ​ണ്ടാ​കും. ഇ​തോ​ടൊ​പ്പം സ്നാ​ക്സ് കൗ​ണ്ട​റു​ക​ളും കൂ​ടാ​തെ വി​ശാ​ല​മാ​യ ഭ​ക്ഷ​ണ ശാ​ല​യും നി​ര്‍​മി​ക്കും.

ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫി​സ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന മു​റി​യും സെ​ക്യൂ​രി​റ്റി ക്യാ​ബി​നും വ​ന്നു​പോ​കു​ന്ന വാ​ഹ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള മു​റി​യും താ​ഴ​ത്തെ നി​ല​യി​ലും വ​ട​ക്കു ഭാ​ഗ​ത്ത് വ​ര്‍​ക്ക്ഷോ​പ്പും നി​ര്‍​മി​ക്കും. ഒ​ന്നാം നി​ല​യി​ല്‍ ബാ​ക്കി​യു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്കും ഓ​ഫി​സ​ര്‍​മാ​ര്‍​ക്കു​മു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​രി​ക്കും. ര​ണ്ടാം നി​ല​യി​ല്‍ രാ​ത്രി ഈ ​ഡി​പ്പോ​യി​ല്‍ എ​ത്തി​ച്ചേ​രു​ന്ന പു​രു​ഷ വ​നി​താ ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​ത്യേ​കം വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള വി​ശ്ര​മ മു​റി​ക​ളും നി​ര്‍​മി​ക്കും. പ്ലാ​നും എ​സ്റ്റി​മേ​റ്റും ത​യാ​റാ​യാ​ല്‍ വ​രു​ന്ന മാ​സം ത​ന്നെ ഇ​തി​നാ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up