സിഎംപി ജില്ലാ കമ്മിറ്റി കണ്ണൂർ മഹാത്മ മന്ദിരത്തിൽ സംഘടിപ്പിച്ച എംവിആർ പതിനൊന്നാം ചരമവാർഷിക ദിനാചരണം ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു പ്രസംഗിക
കണ്ണൂർ: ഇ.പി. ജയരാജന്റെ പുസ്തക പ്രകാശനത്തിലൂടെ ബിജെപി ബാന്ധവത്തിനുള്ള പുതിയ രാഷ്ട്രീയ നയപ്രകാശനമാണ് പിണറായി വിജയൻ നിർവഹിച്ചതെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ. സിപിഎം സംസ്ഥാന നേതൃത്വത്തെ തന്നെ വിമർശിച്ച ആത്മകഥയിൽ തന്റെ ബി ജെപി ബാന്ധവ നീക്കം ഇപി തള്ളികളഞ്ഞില്ലെന്നത് ചർച്ചയായതാണ്. എന്നാൽ സംസ്ഥാന സെക്രട്ടറി യെയും മുൻ ജില്ലാ സെക്രട്ടറിയെയും മാറ്റിനിർത്തിയ പരിപാടിയിൽ പിണറായി വിജയൻ ഒരു മടിയുമില്ലാതെ എത്തിയത് ഇത്തരമൊരു രാഷ്ട്രീയ സന്ദേശമാണ് നല്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സിഎംപി ജില്ലാ കമ്മിറ്റി കണ്ണൂർ മഹാത്മ മന്ദിരത്തിൽ സംഘടിപ്പിച്ച എംവിആർ പതിനൊന്നാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സി.പി. ജോൺ.
പത്ത് വർഷം കഴിഞ്ഞാണെങ്കിലും എംവിആറിനെ അനുസ്മരി ക്കുവാൻ സിപിഎം ജനറൽ സെക്രട്ടറി എത്തിച്ചേർന്നതും അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് ഏറ്റുവാങ്ങാൻ രാമചന്ദ്രൻ പിള്ള വരുന്നതും നല്ല കാര്യം തന്നെ.എംവിആറിനെ ചവിട്ടി താഴ്ത്താനും തകർക്കാനും നടത്തിയ ശ്രമങ്ങൾ തൊറ്റായി പോയെന്ന് കൂടി പറയാൻ അവർ തയാറാകണം.
ഇഎംഎസിന്റെ മുഖത്ത് നോക്കി വിമർശിച്ചത് മാത്രമാണ് എംവിആർ അന്ന് ചെയ്ത തെറ്റ്. ഇന്ന് ജനറൽ സെക്രട്ടറിയുടെ മുഖത്ത് നോക്കി ചോദിക്കാമെങ്കിലും പിണറായി വിജയനെ ചോദ്യം ചെയ്യാൻ ധൈര്യമുള്ളയാൾ ആ പാർട്ടിയിൽ ഉണ്ടെന്ന് തോന്നുന്നില്ല. ന്യൂനപക്ഷത്തെ കൂടെ ചേർത്തുനിർത്തിയാൽ ആർഎസ്എസ് ശക്തിപ്പെടും എന്ന നിലപാടിനെയാണ് എംവിആർ ചോദ്യം ചെയ്തത്. ആ നിലപാടിന് ഇന്നു പ്രസക്തിയേറിയിരിക്കുകയാണെന്നും സി.പി. ജോൺ കൂട്ടിച്ചേർത്തു.
സസ്ഥാന സെക്രട്ടറി സി.എ. അജീർ അധ്യക്ഷത വഹിച്ചു. മേയർ മുസ്ലിഹ് മഠത്തിൽ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ മാർട്ടിൻ ജോർജ്, ഇല്ലിക്കൽ അഗസ്തി, വി.കെ. രവീന്ദ്രൻ, പി.സുനിൽകുമാർ , ചൂര്യായി ചന്ദ്രൻ, മുണ്ടേരി ഗംഗാധരൻ, മാണിക്കര ഗോവിന്ദൻ, സുധീഷ് കടന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു. എംവിആറി ന്റെ മകൻ എം.വി.ഗിരീഷ് കുമാർ പരിപാടിയിൽ പങ്കെടുത്തു. സ്റ്റേഡിയം കോണറിൽ പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചനയും നടന്നു.
Tags : C.P. John nattuvisesham local news