ചെറായി: പണം വച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘത്തെ മുനമ്പം പോലീസ് പിടികൂടി. ഇവരിൽ നിന്നും 95,250 രൂപയും പിടിച്ചെടുത്തു. ഞായറാഴ്ച വൈകുന്നേരം ചെറായി രക്ത്വേ ശ്വരി റോഡിലുള്ള ഒരു വീടിന്റെ ഒന്നാം നിലയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്.
വരാപ്പുഴ സ്വദേശി ബിപിൻ ആന്റണി (45) , ആലങ്ങാട് സ്വദേശി ലൈജു(42), ചെറായി സ്വദേശികളായ ഷിജു (43), അജേഷ് (44), അയ്യമ്പിള്ളി സ്വദേശികളായ അരുൺ ബാബു (40), ഹരിദാസ് (50), മാഞ്ഞാലി സ്വദേശി ബാവക്കുഞ്ഞി (56), കുന്നുകര സ്വദേശി സന്ദീപ് (42), ഇടപ്പള്ളി സ്വദേശി സജി (39) എന്നിവരാണ് പിടിയിലായത്. കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.